ഗുരുവായൂര്‍: സിനിമ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന് വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന് നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകന് സജി.ജി.നായരാണ് വരന്. ചങ്ങനാശ്ശേരി പെരുന്ന അരവിന്ദത്തില്‍ പരേതനായ എസ്.വേണുഗോപാലിന്റേയും കലാദേവിയുടേയും മകളാണ് ശാലു മേനോന്. ഇന്നലെ രാവിലെ 10 മണിയോടെ ഗുരുവായൂരില്‍ വെച്ചായിരുന്നു താലികെട്ട്.
തുടര്‍ന്ന് ഗുരുവായൂര്‍ ദേവാങ്കണത്തില്‍ വിവാഹ സദ്യയും നടന്നു. ഇന്ന് വിവാഹ സല്‍ക്കാരവും നടക്കും. പ്രശസ്ത നടി മേനകാ സുരേഷിന്റേയും സിനിമാ നിര്‍മ്മാതാവ് ജി.സുരേഷ് കുമാറിന്റേയും മകള്‍ രേവതി സുരേഷ് കുമാര്‍ വിവാഹിതയായി. ചെന്നൈ സ്വപ്നത്തില്‍ പി.മോഹന്നായരുടേയും പി.ജലജ മോഹനന്റെയും മകന് നിഥിന് മോഹന്‍ ആണ് വരന്. ഇന്നലെ രാവിലെ എട്ട് മണിയോടെ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലായിരുന്നു വിവാഹം. സിനിമാരംഗത്തെ പ്രമുഖരും രാഷ്ടീയ നേതാക്കളും വധുവരന്മാരെ അനുഗ്രഹിക്കുവാന്‍ എത്തിയിരുന്നു.
ക്ഷേത്രസന്നിധിയില്‍ ഇന്നലെ താര നിര തന്നെയായിരുന്നു. നടന് മോഹന്‍ലാല്‍, ഭാര്യ സുചിത്ര, നടന് മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, നടനും എം പിയുമായ സുരേഷ് ഗോപി. ഭാര്യ രാധിക, മണിയന് പിള്ള രാജു, ജനാര്ദ്ദനന്, കുഞ്ചന്‍, കവിയൂര്‍ പൊന്നമ്മ ശങ്കര്‍, അംബിക, ചിപ്പി, ജലജ, രോഹിണി, വിധുബാല, സിദ്ധിക്ക്, ലാല്‍, സന്തോഷ്, വിനു മോഹന്‍, സംവിധായകന്മാരായ ജോഷി, കമല്‍, സിദ്ധിക്ക്, പി.ചന്ദ്രകുമാര്‍, ഫിലിം ചേമ്പര്‍ പ്രസിഡന്റ് പി.വി.ഗംഗാധരന്, ജയരാജ് വാര്യര്‍, കെ.പി.എ.സി. ലളിത, രാമു, വധു രേവതിയുടെ സഹോദരിയും നടിയുമായ കീര്‍ത്തി സുരേഷ്, ബിജെപി നേതാക്കളായ സി.കെ.പത്മനാഭന്, പി.പി.മുകുന്ദന്, എ.പി.അനില്‍കുമാര്‍ എംഎല്‍എ, കെ.വി.അബ്ദള്‍ ഖാദര്‍ എംഎല്‍എ തുടങ്ങിയവര്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: