കല്‍പ്പറ്റ : തെക്കുംതറ അമ്മസഹായം യു.പി. സ്കൂള്‍ സപ്തതി ജൂബിലിയാഘോഷസമാപനം സെപ്റ്റംബര്‍ ഒമ്പതിന് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്കൂളിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്
സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ആഘോഷങ്ങളുടെഭാഗമായി പ്രീ-പ്രൈമറി ബ്ലോക്ക്, സ്കൂള്‍ ഗ്രൗണ്ട്, പബ്ലിക് അഡ്രസിങ് സിസ്റ്റം സ്ഥാപനം, സൗകര്യപ്രദമായ ശൗചാലയം, ഉച്ചഭാഷിണി,കംപ്യൂട്ടര്‍ലാബ് നവീകരണം തുടങ്ങി 30 ലക്ഷം രൂപയുടെ നിരവധിപ്രവര്‍ത്തനങ്ങള്‍ നടന്നു. സമീപത്തെ 40 ആദിവാസി കോളനികളില്‍ നിന്നുള്ള 294
കുട്ടികള്‍ സ്കുളില്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയനവര്‍ഷം ഒരു കുട്ടിയുംകൊഴിഞ്ഞുപോയിട്ടില്ല. ഒമ്പതിന് രാവിലെ 11ന് പ്രീ പ്രൈമറി ബ്ലോക്കിന്റെയും പൂര്‍വ വിദ്യാര്‍ഥികളുടെ ഉപഹാരമായ ശൗചാലയത്തിന്റെയും ഉദ്ഘാടനം സി.കെ.ശശീന്ദ്രന് എം.എല്‍.എ. നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ സി.പി. പുഷ്പലത, വി.ദിനേഷ്കുമാര്‍, പി. ജിജീഷ്, കെ. സത്യജിത്ത്, എം. രജീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: