മാനന്തവാടി: സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ കൂട്ടായ്മയില്‍ ഓണാഘോഷം നടത്തി.
കാലങ്ങളായി നടന്നുവരുന്ന ആചാരങ്ങളും ആഘോഷങ്ങളും അധികാരി വര്‍ഗത്തിന്റെ തിട്ടൂരത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ടാണ് ജീവനക്കാര്‍ ഒറ്റക്കെട്ടായി ഓണാഘോഷം നടത്തിയത്. മാനന്തവാടി മിനി സിവില്‍ സ്റ്റേഷനിലെ വിവിധഓഫീസുകളിലും കോടതിയിലും ജീവനക്കാര്‍ കാലത്ത് തന്നെയെത്തി നിലവിളക്ക് തെളിയിച്ച് പൂക്കളം തീര്‍ത്തു.
പൊതുജനത്തിന് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ജോലിസമയത്തിന്റെ ഇടവേളകളിലാണ് എല്ലായിടത്തും ഓണാഘോഷം നടത്തിയത്.ഇത് വഴി ആഘോഷവേളകളില്‍ ജോലി ചെയ്യുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിലും കഴമ്പില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സര്‍ക്കാര്‍ ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: