കാക്കവയല്‍: അപകടങ്ങള്‍ തുടര്‍കഥയാകുന്ന കാക്കവയല്‍ വാര്യാട് റോഡില്‍ ഇന്നലെ ടിപ്പറും ഒമ്നിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക് ചീരാല്‍ സ്വദേശികളായ ബാലകൃഷ്ണന്, പാറുകുട്ടി (80) അഞ്ചു (21) എന്നിവരെയാണ് പരിക്ക്കളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് ഇതില്‍ അഞ്ചു വിന്റെ നില ഗുരുതരമാണ്. നിസാര പരിക്കുകളോടെ ടിപ്പര്‍ ഡ്രൈവറെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത് അതില്‍ മൂന്നു പേര് മരിക്കുകയും ചെയ്തു ഇവിടെ വേഗത നിയന്ത്രിക്കാനും അപകടങ്ങള്‍ കുറക്കുവാനും ഉള്ള നടപടികള്‍ സ്വീകരിക്കണം എന്ന പ്രദേശവാസികളുടെ ആവശ്യം ഇതോടെ ശക്തമാവുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: