മേപ്പാടി : മേപ്പാടി പോളിടെക്ക്നിക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം ടൗണില്‍ പ്രകോപനപരമായി മുദ്രവാക്യം വിളിക്കുകയും എബവിപി, കെഎസ്യു,എംഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടിമരം നശിപ്പിച്ചതാണ് സംഘര്‍ഷത്തിനു കാരണം.
കൊടിമരം സംരക്ഷിക്കാന്‍ പോയ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ എസ്എഫ്ഐക്കാര്‍ കല്ലെറിയുകയും തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരികേല്‍ക്കുകയും ചെയ്തു. പോലീസ് നോക്കി നില്‍ക്കേയാണ് എസ്എഫ്ഐക്കാര്‍ എബവിപി പ്രവര്‍ത്തകരെ അക്രമിച്ചത്. എസ്എഫ്ഐ ആക്രമണത്തില്‍ എബിവിപി ജില്ലാ ജോയിന്റ്കണ്‍വീനര്‍ വിഷ്ണു കെ.എം, ജില്ലാ ജോയിന്റ് സെക്രട്ടറി അഭിന്‍ രാജ്, നഗര്‍ കണ്‍വീനര്‍ അതുല്‍കൃഷ്ണ,
യൂണിറ്റ് പ്രസിഡന്റ് നിതിന്‍, മോബിഷ്, ഹരികൃഷ്ണന്, അര്ജുന്, ദിലീപ്,അമല്‍ എന്നിവര്‍ക്കും യുവമോര്‍ച്ച ജില്ലാസെക്രട്ടറി അജേഷ്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി നാരായണന് എന്നിവര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ എബിവിപി ജില്ലാസമിതി, യുവമോര്‍ച്ച ജില്ലാകമ്മിറ്റിശക്തമായ പ്രതിഷേധംരേഖപ്പെടുത്തി. ആക്രമണത്തിന് നേതൃത്വംനല്‍കിയ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടപടിസ്വീകരിക്കണമെന്ന് യോഗംആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: