തൃശൂര്‍:വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎസ്എന്‍എല്‍ കാഷ്വല്‍ മസ്ദൂര്‍ സംഘിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സമര പ്രഖ്യാപന കണ്വെന്ഷന് നാളെ നടക്കും.കാലത്തി 10 ന് ബിഎംഎസ് ജില്ലാ ഓഫീസിനു മുന്നില്‍ നടക്കുന്ന കണ്വെന്ഷന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക,കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക,വേതന വര്‍ദ്ധനവ് നടപ്പിലാക്കുക,നിയമാനുസൃദമായ ബോണസ് അനുവദിക്കുക,വേതന കുടിശ്ശിക മുന്‍കാല പ്രബല്ല്യത്തോടെ വിതരണം ചെയ്യുക തുടങ്ങിയവയാണ് സമരത്തില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.ബിഎംഎസ് ജില്ലാ സെക്രട്ടറി എം കെ ഉണ്ണികൃഷ്ണ്‍,കാഷ്വല്‍ മസ്ദൂര്‍ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി എന്‍ മുരുഗന്,ജോ.സക്രട്ടറി കെടി.ബൈജു,ജില്ലാ പ്രസിഡന്റ് സുമേഷ് മരോട്ടിക്കല്‍,വൈസ് പ്രസിഡന്റ് ടിബി.ഷാജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: