കല്‍പ്പറ്റ : ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന ബോംബ് ആക്രമണം സിപിഎമ്മിന്റെ കാടത്തത്തിനുള്ള തെളിവാണെന്ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി. ഇടതു ഭരണത്തില്‍ സിപിഎം നിയമം കൈയിലെടുക്കുകയാണ്. കേരളത്തിലെ പോലീസ് ക്രമസമാധാനം പാലിക്കുന്നതില്പരാജയപ്പെട്ടിരിക്കുകയാണ്.
പിണറായി വിജയന് അധികാരത്തില്‍ കയറി നൂറ് ദിവസം പിന്നിടുമ്പോള്‍ മുന്നൂറിലധികം ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിക്കുന്നത് കൊണ്ടാണ് പ്രധാന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേന്ദ്രങ്ങളില്‍ പോലും ശാന്തിയും സമാധാനവും പുലരുന്നതെന്നും യോഗം വിലയിരുത്തി.
അക്രമമുണ്ടാക്കി നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് പിണറായി സര്‍ക്കാരിന്റെ തണലില്‍ സിപിഐഎംശ്രമം. ഇത്തരത്തില്‍ ഉള്ള പ്രവര്‍ത്തനം ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ല. ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിക്കുന്നത് ബലഹീനതയായി കാണരുത്. ഇനിയും അക്രമമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്കി . ജില്ല പ്രസിഡന്റ് അഖില്‍ പ്രേം അദ്ധ്യക്ഷത വഹിച്ചു. ജിതിന് ഭാനു , പ്രശാന്ത് മലവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: