തിരുവനന്തപുരം: നാടന്‍ പച്ചക്കറികളും പരമ്പരാഗത വിത്തിനങ്ങളും പ്രോത്സാഹിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കര്‍ഷകര്‍ക്ക് വിളകളുടെ വില ഉടന്‍ ലഭ്യമാക്കാന്‍ റിവോള്‍വിംഗ് ഫണ്ട് രൂപീകരിക്കും. പച്ചക്കറി സംഭരണ ശീതീകരണശാലകള്‍ വ്യാപകമാക്കും. 15 അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കും, മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓണസമൃദ്ധി വിപണിയിലൂടെ ഇന്നു മുതല്‍ 13 വരെ കേരളത്തില്‍ മൂവായിരത്തോളം ചെറുകിട വിപണനകേന്ദ്രങ്ങള്‍ ഒരുക്കും. പ്രാദേശികതലത്തില്‍ തയ്യാറാക്കുന്ന 980 ഓണസമൃദ്ധി ചന്തകള്‍ക്കു പ ുറമെ, ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 180 വിപണികള്‍, വിഎഫ്പിഡികെയുടെ 190 വിപണികള്‍, ഇതരസ്ഥാപനങ്ങളുടെ ഓണവിപണികള്‍ എന്നിവ ഇതില്‍പ്പെടും. കേരളത്തില്‍ നിന്നുള്ള കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 30% സബ്സിഡി നല്‍കും. സ്റ്റാളുകളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഏകദേശം 40,000 മെട്രിക് ടണ്‍ സുരക്ഷിത പച്ചക്കറികളും 60,000 മെട്രിക് ടണ്‍ സുരക്ഷിത പഴവര്‍ഗ്ഗങ്ങളും ഓണ വിപണിയിലൂടെ ലഭ്യമാക്കും. തിരുവനന്തപുരത്ത് ഓണവിപണിയുടെ ഭാഗമായി വട്ടവട-കാന്തല്ലൂര്‍ പവലിയന് ഒരുക്കും.
അടുത്തവര്‍ഷം മുതല്‍ 52 ആഴ്ചത്തേയ്ക്ക് കാര്‍ഷിക ഷെഡ്യൂള്‍ തയ്യാറാക്കും. ഓരോ ജില്ലയിലും കൃഷിഭവന്റെ കീഴില്‍ ഏത് വിളകള്‍ എവിടെ എപ്പോള്‍ കൃഷി ചെയ്യുന്നു, എപ്പോള്‍ വിളവെടുക്കും എന്നത് കൃത്യമായി കേന്ദ്രീകൃത സംവിധാനത്തിലൂടെ മനസ്സിലാക്കി ഉത്പ്പന്നങ്ങള്‍ സംഭരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: