നിലമ്പൂര്‍: കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും വിഭാഗിയത രൂക്ഷമായത് നിലമ്പൂര്‍ സര്ച്ചീസ് സഹകരണ ബാങ്ക് മുഖേന വിതരണം ചെയ്തുവന്നിരുന്ന ക്ഷേമ പെന്‍ഷനുകളുടെ വിതരണം താറുമാറാക്കി.
കോണ്‍ഗ്രസും ലീഗും ചേര്‍ന്നു ഭരിക്കുന്ന ഈ ബാങ്ക് വഴി നഗരസഭാതിര്‍ത്തിയിലെ 6000ത്തോളം ഗുണഭോക്താക്കളില്‍ ഭൂരിഭാഗം പേരും ഇതോടെ ത്രിശങ്കുവിലായി. പെന്ഷന് വടുകളിലെത്തിക്കാന് കുടുംബശ്രീ സഹകരണത്തോടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഇതില്‍ അപൂര്‍വ്വം ചിലര്‍ മാത്രമാണ് ബാങ്കില്‍ നേരിട്ട് ചെന്ന് പെന്ഷന് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസിലെ ആര്യാടന് ഗ്രൂപ്പും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിലെ പ്രബല വിഭാഗവും കുടുംബശ്രീ മിഷനിലെ സിപിഎം വിഭാഗവും ഒത്തുചേര്‍ന്ന് കുടുംബശ്രീയുടെ സര്‍വ്വേ ലിസ്റ്റ് അട്ടിമറിച്ച് ഇപ്പോള്‍ ഭൂരിഭാഗം ബാങ്കില്‍ നേരിട്ടെത്തി പെന്ഷന് വാങ്ങേണ്ട ഗതികേടിലായി.
വീട്ടിലെത്തിക്കാന്‍ ആഗ്രഹിച്ച് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ബാങ്കിലും ബാങ്കിലെത്തി പെന്ഷന് കൈപ്പറ്റാന്‍ ആഗ്രഹിച്ച് ലിസ്റ്റ് ചെയ്തവര്‍ക്ക് വീട്ടിലും എത്തിക്കുന്ന തലതിരിഞ്ഞ പണിയാണിപ്പോള്‍ നിലമ്പൂരിലെ പെന്‍ഷന്‍ക്കാരുടെ ദുരവസ്ഥ. പെന്ഷന് വീട്ടിലെത്തുമെന്നും എല്ലാം ശരിയാക്കുമെന്നും പത്ര പരസ്യം കണ്ടവര്‍ വിഢ്ഡികളായി ബാങ്കില്‍ അന്വേഷിക്കുമ്പോള്‍ വീട്ടിലെത്തുമെന്നും കുടുംബശ്രീക്കാരോട് ചോദിക്കുമ്പോള്‍ ബാങ്കിലെത്തുമെന്നും പരസ്പര വിരുദ്ധമായ മറുപടി മാത്രമാണ് ക്ഷേമ പെന്ഷക്കാര്ക്കുള്ളത്.
ബിജെപി, സിപിഐ അനുഭാവികളായ പെന്ഷന് ഗുണഭോക്താകളുടെ പെന്ഷന് സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം മനപൂര്‍വ്വം വൈകിപ്പിക്കുന്നതായും പലതും ലിസ്റ്റില്‍ നിന്നും പുറത്തായതായുംപരാതി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് സിപിഎമ്മിനെ സജീവ പ്രവര്‍ത്തകരായിരുന്ന കുടുംബശ്രീ ഇഡിഎസ് ചെയര്‍പേര്‍സണ്‍ വീണ്ടും സ്ഥാനമുറപ്പിക്കാന്‍ ലീഗില്‍ ചേക്കേറുകയും ഇപ്പോള്‍ സിപിഎമ്മിന്റെ അനുഭാവിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതും ഒരു വിഭാഗം കോണ്‍ഗ്രസും-ലീഗ് പ്രവര്‍ത്തകരില്‍ അമര്‍ഷമുണ്ടാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസ് എ വിഭാഗം ഐ വിഭാഗത്തിന്റെയും സിപിഎം ഔദ്യോഗിക വിഭാഗം വിമത ഗ്രൂപ്പിനെയും ഒതുക്കാന്‍ ക്ഷേമ പെന്ഷന് ഗുണഭോക്താകളെ വെച്ചു പന്താടുകയാണ്. ഒരു ഗുണഭോക്താവില്‍ നിന്നും 50 രൂപ ബാങ്കിനു കമ്മിഷനായി സര്‍ക്കാര്‍ നല്ക്കുന്നുണ്ട്. ഇതില്‍ നയാപൈസ പോലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്കിട്ടില്ല. മാത്രമല്ല കമ്മീഷന് മൊത്തമായി അട്ടിമറിച്ച് തല്‍പ്പരകക്ഷികള്‍ക്ക് തട്ടിയെടുക്കാനുള്ള ഹീനതന്ത്രം കൂടിയാവണം ലിസ്റ്റിലെ തലതിരിഞ്ഞ തിരിമറിയെന്നും ചിന്തിക്കേണ്ടതുണ്ട്.
ലക്ഷക്കണക്കിന് തുകയടക്കം പാര്‍ട്ടിക്കാരുടെ കിഴിലാക്കാനുള്ള തന്ത്രങ്ങളാണ് നടക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
എന്തായാലും അത്തം കഴിഞ്ഞിട്ടു പകുതിയിലെറെ പേര്‍ക്ക് നിലവില്‍ ക്ഷേമ പെന്ഷന് ലഭിച്ചിട്ടില്ല. പെന്ഷന് അട്ടിമറിച്ചതിന്റെ ഗുഡാലോചനക്കു പിന്നിലെ പിന്നാമ്പുറം അന്വേഷിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: