മലപ്പുറം: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന്് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് മലപ്പുറം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു. പോലീസ് അതിക്രമത്തില്‍ അഞ്ചോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനെയും, വണ്ടൂര്‍ മണ്ഡലം കമ്മറ്റിയംഗം ചോക്കാട് മേക്കുന്നേല്‍ സുധാകരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്ന് രാവിലെ 11 മണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. നഗരം ചുറ്റി കലക്ട്രേറ്റ് പടിക്കല്‍ സമാധാനപരമായി അവസാനിപ്പിക്കാനായിരുന്നു പരിപാടി. പക്ഷേ കലക്ട്രേറ്റിന് മുന്നിലെത്തിയതും യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തി ചാര്‍ജ്ജ് ആരംഭിക്കുകയായിരുന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ് അടക്കമുള്ള നേതാക്കള്‍ പ്രശ്നമുണ്ടാക്കില്ലെന്നും സമാധാനപരമായി പിരിഞ്ഞുപോകുമെന്നും പോലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അതൊന്നും കണക്കിലെടുക്കാതെ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലക്ക് നേരെ വന്ന അടി തടഞ്ഞപ്പോഴാണ് സുധാകരന് പരിക്കേറ്റത്. വലതുകൈയിലെ നഖത്തിന് അടിയേക്കുകയും പിന്നീട് ആശുപത്രിയില്‍ വെച്ച് ഈ നഖം നീക്കം ചെയ്തു.
സുധാകരനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അജി തോമസിന് അടിയേറ്റത്. ലാത്തി കൊണ്ട് വയറ്റില്‍ കുത്തേറ്റ അജിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതല്‍ വിദഗ്ധ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
തുടര്‍ന്ന് നടന്ന പ്രതിഷേധ ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ് ഉദ്ഘാടനം ചെയ്തു. ബിജെപിക്കെതിരെ പടവെട്ടാനുള്ള സിപിഎമ്മിന്റെ തീരുമാനം ഈ നൂറ്റാണ്ടിലെ അവരുടെ ഏറ്റവും വലിയ വിഢ്ഡിത്തമാണ്. തീകൊള്ളികൊണ്ട് തലചൊറിയുകാണ് സിപിഎം ചെയ്യുന്നത്. ദേശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപിയെ ദേശദ്രോഹികള്‍ ഉപദ്രവിക്കുന്നതില്‍ അത്ഭുതമില്ല. പക്ഷേ അവസാന സമയത്തെ ആളികത്തലായി മാത്രമേ സിപിഎം നടപടിയെ കാണുന്നുള്ളു. ബിജെപി ഓഫീസ് ആക്രമിച്ചവരെ പിടികൂടാന്‍ പിണറായിയുടെ പോലീസിന് കഴിയില്ലെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. സിപിഎം നേതാക്കളെയും അണികളെയും ജനങ്ങള്‍ തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എ.സേതുമാധവന് അദ്ധ്യക്ഷ വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ്, വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് സുനില്‍ ബോസ്, യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ ഷിനോജ് പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: