കല്‍പ്പറ്റ :വീല്‍ചെയര്‍ മിഷന് യുഎസ്എയുടെ സഹകരണത്തോടെ ജില്ലയില്‍ നിരവധി പാവപ്പെട്ട രോഗികള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും ആദിവാസി വിഭാഗത്തിലെ രോഗികള്‍ക്കുമായി വീല്‍ചെയര്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി.
മലബാറിലെ വീല്‍ചെയര്‍ വിതരണത്തിലും ലൈബ്രറി നവീകരണ പദ്ധതിയിലും താല്പര്യമുള്ള സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, ട്രസ്റ്റുകള്‍ ക്ലബ്ലുകള്‍, സൊസൈറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നും വീല്‍ചെയര്‍ വിതരണ പദ്ധതയിലേക്ക് അപേക്ഷ ക്ഷണിച്ചു. വികലാഗംര്‍, രോഗികള്‍, അപകടത്തില്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്കാണ് വീല്‍ചെയര്‍ നല്‍കുന്നത്.
ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയില്‍രേഖ, ഫോട്ടോയുടെ രണ്ട് പകര്‍പ്പ് എന്നിവ സഹിതം വിതരണ ഏജന്‍സിയെ സമീപിക്കണം. വീല്‍ചെയര്‍ മിഷന് യുഎസ്എയുടെ സഹകരണത്തോടെ മിഡില്‍ഹില്‍ ചാരിറ്റബിള്‍ സൊസൈറ്റി നടപ്പാക്കുന്ന പദ്ധതിയില്‍ ഇതുവരെ 15000 ത്തോളം വീല്‍ചെയറുകള്‍ വിതരണം നടത്തിയിട്ടുണ്ട്.
ജനറേഷന് ഒന്ന്, രണ്ട് വിഭാഗത്തിലുള്ള വീല്‍ചെയറുകളാണ് വിതരണം ചെയ്യുന്നത്. ആശുപത്രികള്‍ക്ക് ആവശ്യമായ വീല്‍ചെയറുകളും, കുട്ടികള്‍ക്ക് ആവശ്യമായ വീല്‍ചെയറുകളും സൊസൈറ്റി വിതരണം ചെയ്യുന്നുണ്ട്. മിഡില്‍ഹില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കോഴിക്കോട് ഹെഡ് ഓഫീസ് കേന്ദ്രമാക്കിയാണ് മാലബാറില്‍ വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്നത്. മലബാറിലെ വിതരണത്തിനാവശ്യമായ ചെയറുകള്‍ ഇപ്പോള്‍ സ്റ്റോക്ക് ഉണ്ട്. വിതരണത്തിനാവശ്യമായ വീല്‍ചെയറുകളുടെ ഹാന്‍ഡ്ലിംഗ് ചാര്‍ജ് സംഘടനകള്‍ വഹിക്കണം.
അപേക്ഷകള്‍ മിഡില്‍ഹില്‍ ചാരിറ്റബിള്‍ സൊെൈസെറ്റി, പ്ലാസ ബില്‍ഡിംഗ്, എം.എം. അലി റോഡ്, കോഴിക്കോട് 2, പാളയം. ഫോണ്‍: 9847768616.
പത്രസമ്മേളനത്തില്‍ കെ.ടി.അബ്ദുള്‍ റസാക്ക്, സി.പി. ആലിക്കോയ, എ.പി. ഹംസ അമ്പലപ്പുറം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: