കല്‍പ്പറ്റ : വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന കുരലടപ്പന് അഥവാ താടവീക്കം എന്ന രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്.
പെട്ടെന്ന് ഉണ്ടാവുന്ന ഈ അസുഖം കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ വന്നാല്‍ മരണകാരണമാവും. പശുക്കള്‍, എരുമ, പോത്ത് എന്നീ മൃഗങ്ങളില്‍ ഈ രോഗം കാണപ്പെടുന്നു. എരുമകളിലും പോത്തുകളിലും രോഗ സാധ്യത വളരെ കൂടുതലാണ്. അടുത്ത കാലത്ത് ജില്ലയില്‍ മൂന്ന് പശുക്കളും മൂന്ന് പോത്തുകളും മരണപ്പെട്ടിട്ടുണ്ട്.
പാസ്റ്റുറല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയാണ് കുരലടപ്പന് ഉണ്ടാക്കുന്നത്. താടഭാഗത്തുളള വീക്കം, പനി, കിതപ്പ്, തീറ്റയെടുക്കുന്നതില്‍ വിമുഖത എന്നിവയാണ് കുരലടപ്പന്റെ ലക്ഷണങ്ങള്‍. മഴക്കാലത്തോടനുബന്ധിച്ചാണ് താടവീക്കം വളര്‍ത്തുമൃഗങ്ങളില്‍ കാണപ്പെടുന്നത് അസുഖം കാണുമ്പോള്‍ തന്നെ അടുത്തുളള വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സ ലഭ്യമാക്കണം. ഈ അസുഖത്തിനെതിരെ ഫലപ്രദമായ പ്രതിരോധകുത്തിവെപ്പ് ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള വെറ്ററിനറി ആശുപത്രിയെ സമീപിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: