കല്‍പ്പറ്റ : ഓണത്തിന് സംസ്ഥാനത്ത് 1,53,825 പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അരി, എട്ടിനം ഭക്ഷണ സാധനങ്ങളടങ്ങിയ ഓണക്കിറ്റ്, 60 വയസിനുമുകളില്‍ പ്രായമുള്ള അടിയ, പണിയ തുടങ്ങിയ ഗോത്രവിഭാഗക്കാര്‍ക്ക് ഓണക്കോടി എന്നിവ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കല്‍പ്പറ്റയില്‍ നടക്കും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ പട്ടികജാതി-വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന് വിതരണോദ്ഘാടനം നിര്‍വഹിക്കും. സി.കെ.ശശീന്ദ്രന് എം.എല്‍.എ.യുടെ അദ്ധ്യക്ഷത വഹിക്കും. എം. ഐ.ഷാനവാസ് എംപി മുഖ്യാതിഥിയായിരിക്കും. എംഎല് എമാരായ ഒ.ആര്.കേളു, ഐ. സി.ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി, കല്‍പ്പറ്റ നഗരസഭാ അദ്ധ്യക്ഷ ബിന്ദു ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത പട്ടിക വര്‍ഗ്ഗക്കാരനായ ടി.ഗോപി, പരിശീലകയായ കെ.പി.വിജയി ടീച്ചര്‍ എന്നിവരെ ആദരിക്കും. ജില്ലയിലെ പട്ടിക വര്‍ഗ്ഗക്കാരുടെ എഴുതിത്തള്ളിയ വായ്പാ തുകയുടെ ചെക്കുകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: