മാനന്തവാടി : മുഖ്യമന്ത്രിക്കെതിരെയുള്ള വാട്ട്സ് സന്ദേശത്തിന്റെ പേരില്‍ ജീവനക്കാരനെതിരെ നടപടിക്ക് സാധ്യത. മാനന്തവാടി താലൂക്ക് ഓഫീസിലെ ഇലക്ഷന് വാഭാഗം ക്ലര്‍ക്ക് വി.യു.ജോണ്സണ് ആണ് മുഖ്യമന്ത്രിയെ രൂക്ഷമായി ആക്ഷേപിക്കുന്ന തരത്തില്‍ വാട്ട്സ് അപ് സന്ദേശം അയ്യച്ചത്. മാനന്തവാടി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ വാട്ട്സ്അപ്പ് ഗ്രൂപ്പായ ഓപ്പണ്റൂമിലാണ് സന്ദേശം പോസ്റ്റ് ചെയ്തത്.
ഹിന്ദുവിന് കാരണം മനസിലാകുന്നല്ലോ എന്നുതുടങ്ങി പൊന്നോണത്തിന് പൂക്കളമിട്ട് ആഘോഷിക്കരുതെന്ന് തിട്ടൂരമിറക്കിയത് കമ്മ്യൂണിസ്റ്റ് എന്നും ഡ്യൂട്ടിസമയത്ത് നിസ്ക്കാരം വേണ്ടെന്ന് പിണറായി പറഞ്ഞാല്‍ ചുണയുള്ള തന്തയ്ക്കുണ്ടായവനാണ് പിണറായി എന്നു സമ്മതിക്കും എന്നാണ് വാട്ട്സ്അപ്പ് സന്ദേശം.
അതേസമയം ഫേസ്ബുക്കില്‍ വന്ന സന്ദേശം താന്‍ വാട്ട്സ്അപ് ഗ്രൂപ്പില്‍ പോസ്റ്റുചെയ്യുകയായിരുന്നുഎന്നാണ് കുറ്റാരോപിതനായ ജീവനക്കാരന് പറയുന്നത്.
എന്നാല്‍ വയനാട്ടിലെ തന്നെ പല സര്‍ക്കാര്‍ ഓഫീസുകളിലും ഡ്യൂട്ടിസമയത്ത് ഓഫീസ് അടച്ചിട്ടുംമറ്റും നിസ്ക്കാരം നടക്കാറുള്ളതായും വാട്ട്സ്അപിലെ വിവാദ സന്ദേശത്തിലുള്ളത് സത്യമാ ണെന്നും സര്‍ക്കാര്‍ ജീവന ക്കാരില് പലരും ആരോപി ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: