കല്‍പ്പറ്റ : കല്‍പ്പറ്റയില്‍ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്.
സ്വകാര്യ ബസ്സ്തൊഴിലാളികള്ക്ക് 10500 രൂപ ബോണസ് നല്‍കും. ആദ്യഗഡുവായി സെപ്റ്റംബര്‍ ഒന്‍പതിനകം 4500 രൂപയും ബാക്കി 3000 വീതം ഗഡുക്കളായി നല്കുവാനാണ് തീരുമാനിച്ചത്.
ജില്ലാ ലേബര്‍ ഓഫീസര്‍ സുരേഷിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പി.കെ.അച്ചുതന് (ബിഎംഎസ്), പി.പി.ആലി (ഐഎന്‍ടിയുസി), എം.എസ്.സുരേഷ്(സിഐടിയു), ഇ.ജെ.ബാബു(എഐടിയുസി)എന്നിവരും ഉടമസ്ഥ പ്രതിനിധികളായി ബ്രിജേഷ്,, ശിവന് ഗോപിക, സജി തുടങ്ങിയവരും പങ്കെടുത്തു.സ്വകാര്യബസ്സ് തൊഴിലാളികളുടെ ബോണസ്പ്രശ്നം ഒത്തുതീര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: