മാനന്തവാടി : ട്രൈബല്പ്രൊമോട്ടറായിരിക്കെതന്നെ ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ജോലിയും വേതനവും. തിരുനെല്ലി തോല്‍പ്പെട്ടി സ്വദേശി ശശിയാണ് ഒരേസമയം രണ്ടിടത്ത് ജോലിചെയ്തതായി രേഖകളില്‍ വ്യക്തമാവുന്നത്. തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ ട്രൈബ ല്‍ പ്രൊമോട്ടറായും ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായുമാണ് ഇയാള്‍ ജോലി ചെയ്തത്.
തിരുനെല്ലി പഞ്ചായത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ട്രൈബല്‍ പ്രൊമോട്ടറായി ജോലി ചെയ്തുവരുന്ന വി.ശശിയാണ് ജില്ലാആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തത്. ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കായി നടത്തിയ കൂടികാഴ്ച്ചയില്‍ പങ്കെടുക്കുകയും പിന്നീട് ഉന്നത ശുപാര്‍ശയില്‍ ഡ്രൈവറായി നിയമനം ലഭിക്കുകയുമായിരുന്നു. എച്ച്എംസി നിയമിച്ച താത്കാലിക ഡ്രൈവറായി ആഗസ്ത് പത്ത് മുതലാണ് ഇയാള്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ഇത് പ്രകാരം 7350 രൂപ പ്രതിഫലമായി ഇയാള്‍ ചൊവ്വാഴ്ച ജില്ലാആശുപത്രിയില്നിന്നും കൈപ്പറ്റുകയും ചെയ്തു. ഇതേ അവസരത്തില്‍ തന്നെ ഇയാള്‍ തിരുനെല്ലിയില്‍ ട്രൈബല്‍ പ്രൊമോട്ടര്‍ ജോലിയില്‍ ഹാജരായിക്കൊണ്ട് ഒപ്പിടുകയുംചെയ്തിട്ടുണ്ട്. ഈ മാസം ആറാം തിയ്യതി വരെ ഒപ്പിട്ടതായി ടിഇഒയും പറയുന്നു.
തോല്‍പ്പെട്ടിയിലാണ് ഇയാള്‍ക്ക് പ്രൊമോട്ടര്‍ ചുമതലയുള്ളത്. പ്രൊമോട്ടറായിരിക്കെ മറ്റു ജോലികള്‍ പാടില്ലെന്നും സ്ഥിരമായി ഓഫീസുകളിലോ കോളനികളിലോ സാന്നിദ്ധ്യമുണ്ടായിരിക്കണമെന്നുമാണ് നിബന്ധന. എന്നാല്‍ ഇയാള്‍ ഡ്രൈവറായി ജോലിചെയ്തുവന്നിരുന്ന ദിവസങ്ങളില്‍ ഏത് വിധത്തിലാണ് കോളനികള്‍ സന്ദര്ശിച്ച്തെന്ന് വ്യക്തമല്ല. ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ ജോലികാര്യങ്ങള്‍ നിശ്ചയിച്ചുനല്‍കുന്ന ട്രൈബല്‍ എക്സറ്റന്ഷന് ഓഫീസറുടെ വീഴ്ചച്ചയാണ് ഇയാള്‍ക്ക് രണ്ടിടത്ത് ജോലി ചെയ്യാന്‍ സാഹചര്യമൊരുങ്ങിയതെന്നാണ് പറയപ്പെടുന്നത്.
അതോടൊപ്പം ഒരു ജോലി നിലവിലുണ്ടായിരിക്കെ ജില്ലാ ആശുപത്രി എച്ച്എംസിയില്‍ ഇയാളെ ഡ്രൈവറായി നിയമിക്കാന്‍ മുന്‍കൈ എടുത്ത രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും പ്രതിക്കൂട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: