കല്‍പ്പറ്റ : ഭാരതീയ ജനതാപാര്‍ട്ടിയുടെ സംസ്ഥാന ഓഫീസിനുനേരെയുണ്ടായ സിപിഎം ആക്രമണത്തില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഓഫീസിനുനേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് കരിദിനമാചരിക്കും.
നൂറുദിവസം പിന്നിട്ട പിണറായി വിജയന് സര്‍ക്കാരിന്റെ തണലില്‍ കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ഗുഢശ്രമം ആണ് സിപിഎമ്മിന്റേത്. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയാത്ത സിപിഎം നേതൃത്വത്തിന് രാഷ്ട്രീയ പ്രതിയോഗികളെയും സ്ഥാപനങ്ങളെയും ആയുധം ഉപയോഗിച്ച് അടിച്ചമര്‍ത്താം എന്നുള്ളത് വെറും വ്യമോഹം മാത്രമാണ്. സിപിഎം അക്രമ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി നേരിടാന്‍ കേരളത്തിലെ സമാധാനകാംക്ഷികളായ ജനങ്ങള്‍ തയ്യാറാകണമെന്നും കല്‍പ്പറ്റയില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ പറഞ്ഞു.
പ്രതിഷേധപ്രകടനത്തിന് ബിജെപി നേതാക്കളായ കെ. സദാന്ദന്, കെ.മോഹന്‍ദാസ്, കെ.എം.പൊന്നു, കെ.ശ്രീനിവാസന്, വി.കെ .രാജന്, ആരോട രാമചന്ദ്രന്, ടി.എം.സുബിഷ്, വി.കെ.സദാന്ദന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബത്തേരിയില്‍ നടന്ന പ്രക ടനത്തിന് കെ.പി.മധു, സി. ആര്.ഷാജി, കൃഷ്ണന് കുട്ടി, പ്രശാന്ത് മലവയല്‍, കെ.പി. അരവിന്ദാക്ഷന്, തുടങ്ങി യവര്‍ നേതൃത്വം നല്കി.
മാനന്തവാടിയില്‍ നടത്തിയ പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍പ്രേം.സി., കൂവണവിജയന്, വില്‍ഫ്രഡ് ജോസ്, ജിതിന്‍ഭാനു, അബ്ദുള്‍സത്താര്‍, വിപിതാഗിരീഷ്, രജിതാ അശോകന്, ശ്രീലതാബാബു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: