പത്തനംതിട്ട: മലയാലപ്പുഴയിലെ ഡിവൈഎഫ്ഐ അക്രമണങ്ങളെ അനുകൂലിക്കുന്ന പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10ന് രാവിലെ 10ന് മലയാലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. മലയാലപ്പുഴയിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്ഐയുടെ നടപടികളെ പോലീസ് അനുകൂലിക്കുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നിസ്സാര കാര്യങ്ങള്‍ക്കും ജാമ്യമില്ലാവകുപ്പ് ചുമത്തുന്ന പോലീസ് കഴിഞ്ഞദിവസമുണ്ടായ പോലീസ് സ്റ്റേഷന് അക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഭയക്കുന്നു. വനിതാ പോലീസുകാരടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റിട്ടും ഏറെ വൈകിയാണ് കേസെടുക്കാന്‍ പോലും തയ്യാറായതെന്നും യോഗം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ.മുരളീധരക്കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം വി.എസ്.ഹരീഷ് ചന്ദ്രന് , നിയോജകമണ്ഡലം സെക്രട്ടറി വി.ആര്.ജയചന്ദ്രന്, മഹിളാമോര്‍ച്ച സെക്രട്ടറി ബിന്ദു ഹരികുമാര്‍, വി.അനില്‍കുമാര്‍, എം.ജി.പ്രസാദ്, ടി.അനില്‍, ടി.വി.ബിജു, ശ്രീജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: