കാസര്‍കോട്: കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കുന്ന എല്ലാ സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് വഴി നല്കുന്നതിനാല് സ്കോളര്‍ഷിപ്പിന് അര്‍ഹതയുളള പ്ലസ് വണ്‍ മുതല്‍ മുകളിലുളള എല്ലാ വിദ്യാര്‍ത്ഥികളും ആധാര്‍ എന്റോള്‍മെന്റ് നടത്തണം. ആധാര്‍ എടുത്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തുളള അക്ഷയ സെന്ററില്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിന് അവസരം ലഭിക്കും. 15 നകം സ്കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് അക്കൗണ്ടും ആധാറും ഉണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: