കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’ (KPAC)യിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ഷാൻ റഹ്മാൻ ഈണം പകർന്ന നാല് ഗാനങ്ങളും സൂരജ് എസ് കുറുപ്പിന്റെ ഒരു ഗാനവുമാണ് ആൽബത്തിലുള്ളത്.
വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, മനു മന്‍ജിത്, വിശാല്‍ ജോണ്സണ്, ബി.കെ ഹരിനാരായണന് എന്നിവരുടെ ഗാനങ്ങള്‍ക്ക് വിജയ് യേശുദാസ്, ശ്വേതാമേനോന്, ജോബ് കുര്യന്, ഷാന്‍ റഹ്മാന്, ഹിഷാം അബ്ദുള്‍ വഹാബ്, ശങ്കര്‍ മഹാദേവന്, ആന്‍ ആമി എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു.
സിദ്ധാർത്ഥ ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’ ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനാണ് നിർമ്മിച്ചിരിക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം ‘ഉദയ പിക്ചേഴ്സ്’ന്റെ തിരിച്ചുവരവ് സാക്ഷ്യം വഹിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീയാണ് നായിക. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗ്ഗീസ്, നെടുമുടി വേണു, കെ പി എ സി ലളിത, സുധീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രഹണം നീൽ ഡി കൂഞയും ചിത്രസംയോജനം വിനീബ് കൃഷ്ണനുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാലിന്റേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: