പരപ്പനങ്ങാടി: നെടുവ പഴയ തെരുവിലെ പുത്തന്‍വീട്ടിലെ ലീലക്കും കുടുംബത്തിനുമാണ് ഈ ദുര്‍വിധി. കഴിഞ്ഞ ആഴ്ചയോടെയാണ് കറുത്ത നിറത്തിലുള്ള ചെറിയ രോമങ്ങള്‍ നിറഞ്ഞ കുഞ്ഞന്‍ പുഴുക്കള്‍ വീടാകെ നിറയാന്‍ തുടങ്ങിയത്. വീടിന്റെ പുറംഭിത്തിയിലും മുറികള്‍ക്കുള്ളിലും നിറയെ പുഴുക്കള്‍ നിറഞ്ഞിരിക്കുന്നു. ധരിക്കാനുള്ള വസ്ത്രങ്ങളിലും അടുക്കളയിലും പാത്രങ്ങളിലും പുഴുക്കള്‍ ഇഴഞ്ഞെത്തിയതോടെ ഇവിടെ താമസിക്കാന്‍ പറ്റാതായി. ലീലയുടെ മകനും മരുമകളും രണ്ട് കുട്ടികളുമായിരുന്നു ഇവിടെ താമസം. പുഴുശല്യം കാരണം ശരീരത്തില്‍ മുഴുവനും ചൊറിഞ്ഞു തടിച്ച പാട്ടുകളാണ് ഇവര്‍ക്ക്. വീടിന് തൊട്ടരികിലെ പടുമരത്തില്‍ നിന്നാണ് പുഴുക്കളെത്തുന്നത്. ഈ മരം നില്‍ക്കുന്നത് മറ്റൊരു ഭൂമിയിലായതിനാല്‍ മുറിച്ചു മാറ്റുകയും അസാധ്യമായിരിക്കുകയാണ്. ഇത് സംബന്ധിച്ച് പരപ്പനങ്ങാടി നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ട്. തല്കാലം പുഴു ഭീതിയില്‍ വീടുവിട്ടു ബന്ധുവീടുകളില്‍ അഭയം തേടുകയാണ് ലീലയും കുടുംബവും. ദുരവസ്ഥയറിഞ്ഞ് ബി.ജെപി നേതാക്കള്‍ വീട് സന്ദര്‍ശിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പാലക്കല്‍ ഉഷ, കെ.പി വല്‍സ രാജ്, കച്ചോട്ടില്‍ അനില്‍ കുമാര്‍, എ.വി.ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: