കോട്ടക്കല്‍: ഒരു ഉത്തരേന്ത്യന്‍ നിയമസഭാ സ്പീക്കറെ ആദ്യമായി കണ്ട സന്തോഷവും, ആവേശവും പങ്കുവെച്ച് വിദ്യാര്‍ത്ഥികള്‍. കോട്ടക്കല്‍ വിദ്യാഭവന് സ്കൂളിലെത്തിയ ചത്തീസ്ഗഡ് നിയമസഭാ സ്പീക്കര്‍ ഗൗരിശങ്കര്‍ അഗര്‍വാളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി മാറിയത്.
ഇന്നലെ 12 മണിയോടെ സ്കൂളിലെത്തിയ ഗൗരിശങ്കര്‍ അഗര്‍വാളിനെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പൊതു അസംബ്ലിയില്‍ വിദ്യാഭാരതി വിദ്യാലയങ്ങളുടെ സാമൂഹ്യ പ്രസക്തിയെക്കുറിച്ചും, വിദ്യാലയ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുകയും, കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
വിദ്യാഭാരതി ക്ഷേത്രീയതല കാരംസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ട്രോഫിയും, സര്‍ട്ടിഫിക്കറ്റും നല്കി. ഏകദേശം ഒരു മണിക്കൂറോളം വിദ്യാലയത്തില്‍ ചിലവഴിച്ചു. വിദ്യാലയ അന്തരീക്ഷത്തില്‍ ഏറെ സംപ്തൃപ്തി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.
ബിവിഎന്‍ ജില്ലാ ഭാരവാഹികളായ ഗോപാലകൃഷ്ണന്, വിജയകുമാര്‍, സ്കൂള്‍ മനേജര്‍ കെ.കൃഷ്ണകുമാര്‍, പ്രിന്‍സിപ്പാള്‍ അനില്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ സെക്രട്ടറി ടി.കെ.രവി സ്വാഗതവും പിടിഎ പ്രസിഡന്റ് മുരളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: