ന്യൂയോര്‍ക്ക്: വീണ്ടും ജെയിംസ് ബോണ്ടാകാന്‍ പ്രമുഖ ഹോളിവുഡ് നടന് ഡാനിയല്‍ ക്രെയ്ഗിന് ക്ഷണം. 1500 ലക്ഷം ഡോളര്‍ (ആയിരം കോടി രൂപ) നല്‍കാമെന്നാണ് വാഗ്ദാനം. 2005ല്‍ സിഐഡി വേഷമിട്ട ക്രെയ്ഗിന് രണ്ടു ചിത്രങ്ങളില്‍ അഭിനയിക്കാനാണ് സോണി ഫിലിംസ് ഇത്രയും വലിയ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് വലിയ താല്‍പ്പര്യമില്ലെന്നാണ് സൂചന. ക്രെയ്ഗിന്റെ 007 വേഷം വമ്പന്‍ ഹിറ്റായിരുന്നു. ക്രെയ്ഗ് വാഗ്ദാനം തള്ളിയാല്‍ ബോണ്ടാകാന്‍ താല്പര്യമുള്ള നിരവധി പേര് ക്യൂവിലാണ്, ടോം ഹ്യൂസ്, ക്രിസ് ഹെംസ്വര്‍ത്ത്, ടോം ഹിഡില്ട്ടണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: