ചാലക്കുടി: മൂവായിരം പാക്കറ്റ് ഹാന്‍സുമായി മൊത്തവില്‍പ്പനക്കാര്‍ പിടിയില്‍. വെട്ടുകടവ് സ്വദേശി മാളക്കാരന്‍ വീട്ടില്‍ ആന്റു(52),കൂടപ്പുഴ സ്വദേശി എറാട്ടുപറമ്പില് സജി(47)യെയുമാണ് എസ്.ഐ.ജയേഷ് ബാലനും സംഘവും ചേര്‍ന്ന് പിടികൂടിയത്.കൂറെ നാളൂകളായി വിദ്യാര്‍ത്ഥികള്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും ഹാന്‍സ് വില്‍പ്പന നടത്തി വരികയായിരുന്നു.തമിഴ് നാട്ടിലെ ഈറോഡ്,സേലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 200 രൂപക്ക് വാങ്ങി കൊണ്ടു വന്നിട്ട് 30 എണ്ണത്തിന്റെ പാക്കറ്റ് 600 രൂപക്കാണ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഇവര്‍ നല്‍കിയിരുന്നത്.ഇവര്‍ ഒരു പാക്കറ്റിന് 50 രൂപക്കാണ് ആവശ്യക്കാര്‍ വില്‍പ്പന നടത്തിയിരുന്നത്.ലക്ഷക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളാണ് പോലീസ് പിടികൂടിയിരിക്കുന്നത്.
പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ വില്‍പ്പനയുടെ മറവിലാണ് ആന്റു ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നത്.കുറച്ച് നാളുകളായി തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഹാന്‍സ് കൊണ്ടു വന്ന് വില്‍പ്പന നടത്തിയിരുന്നവര്ക്കുള്ള തെരച്ചില്‍ പോലീസ് കര്‍ശനമാക്കിയിട്ട്.റൂറല്‍ എസ്പി ആര് നിശാന്തിനിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.
വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് ഡിവൈഎസ്പി പി.വാഹിദ് അറിയിച്ചു.ക്രൈം സ്ക്വാഡ് അംഗങ്ങളായ സി.പി.ഷിബു.എം.സതീശന്,വി.എസ്.അനില്‍കുമാര്‍,സില്‍ജോ വി.യു,ഹരിശങ്കര്‍ പ്രസാദ്,പ്രവീണ്‍,വനിത സിപിഒ സിനി പൗലോസ്,സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സി.ആര്.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: