കൊടകര: മാലമോഷണത്തില്ലേര്പ്പെട്ട രണ്ട് യുവാക്കളെ കൊടകര പൊലീസ് പിടികൂടി. തളിക്കുളം പത്താംകല്ല് സ്വദേശി ആലപ്പാടത്ത് വീട്ടില്‍ ഷിജിന് (24), നാട്ടിക പന്ത്രണ്ടാംകല്ല് സ്വദേശി അമ്പലത്ത് വീട്ടില്‍ സിനാര്‍ (20) എന്നിവരെയാണ് കൊടകര സിഐ കെ. സുമേഷും, എസ്ഐ ജിബു ജോണും സംഘവും പിടികൂടിയത്. ബൈക്കില്‍ വന്ന് സ്തീകളെ ആക്രമിച്ച് മാല മോഷ്ടിക്കുകയാണ് ഇവരുടെ രീതി. ഒരുവര്‍ഷത്തിനുള്ളില്‍ 30 ലക്ഷം രൂപ മാലമോഷണത്തിലൂടെ സമ്പാദിച്ച് ബാംഗ്ലൂരില്‍ റെഡിമെയ്ഡ് സ്ഥാപനം ആരംഭിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പോലീസിനോട് പറഞ്ഞു.. ഒരു മാസം മുന്‍പാണ് ഇവര്‍ മാലമോഷണം ആരംഭിച്ചത്. ഒരു പ്രമുഖ റെഡിമെയ്ഡ് വസ്ത്രത്തിന്റെ മോഡലായ സിനാര്‍ ആണ് മാലമോഷണത്തിന്റെ ആസൂത്രകന്‍. ബൈക്ക് ഓടിക്കുന്നതും സിനാര്‍ ആണ്. സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുന്നത് ഷിജീറാണെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ചാലക്കുടി ഡിവൈഎസ്പി പി. വാഹിദ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. പുറകില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കുമായി മേല്‍പ്പാലത്തിനരികിലെ സ്വകാര്യ റസ്റ്ററന്റിനു സമീപം സംശയാസ്പദമായ രീതിയില്‍ നില്‍ക്കുന്നതുകണ്ട ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പൊലീസിന് മാലമോഷണത്തിന്റെ വിവരങ്ങള്‍ ലഭിച്ചത്. ജില്ലയില്‍ നടത്തിയ നിരവധി മോഷണങ്ങള്‍ ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആഗസ്റ്റ് 20ന് മതിലകം കയ്പമംഗലത്ത് ആണലശ്ശേരി ഷണ്മുഖന്റെ ഭാര്യ സത്യ (66)യുടെ നാലുപവന് തൂക്കം വരുന്ന മാലമോഷണമടക്കം കൊടകര പൊലീസ് അതിര്‍ത്തിയില്‍ നിരവധി മോഷണങ്ങളിലെ പ്രതികളാണ് പിടിയിലായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് ഇവരെ അറസ്റ്റു ചെയ്തത്. എഎസ്ഐ കെ.ബി. ദിനേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എം.എസ്. ഷിജു എന്നിവരും മാലമോഷ്ടാക്കളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: