കല്‍പ്പറ്റ : കുടുംബശ്രീ ജില്ലാ മിഷനും മലബാര്‍ ഗോള്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ഓണപ്പൂക്കള മത്സരം ഇന്ന് നടക്കും. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മത്സരം. ജില്ലയിലെ 26 സി.ഡി.എസുകളില്‍ നിന്നും ഏഴ് അംഗങ്ങളടങ്ങുന്ന ഓരോ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. കൂടാതെ ജില്ലാ മിഷന് ജീവനക്കാരുടെ ടീമും മത്സരത്തിനുണ്ടാകും. വിജയികള്‍ക്ക് മലബാര്‍ ഗോള്‍ഡ് സ്പോണ്സര് ചെയ്യുന്ന കാഷ് അവാര്‍ഡ് നല്‍കും. യഥാക്രമം 5001, 2501, 1501 എന്നീ തുകകളാണ് വിജയികള്‍ക്ക് നല്‍കുക, കൂടാതെ പൊതു ജനങ്ങള്‍ക്കും മികച്ച ടീമുകളെ തെരഞ്ഞെടുക്കുന്നതിന് അവസരമുണ്ടാകും. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് പ്രത്യേക സമ്മാനം നല്‍കും.വേദിയോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ നിക്ഷേപിക്കുന്ന കൂപ്പണുകള്‍ നറുക്കിട്ടെടുത്താണ് വിജയികളെ നിശ്ചയിക്കുക. മത്സര വിജയികള്‍ക്ക് കുടുംബശ്രീ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: