വൈത്തിരി : വൈദ്യഗിരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന നടപ്പന്തലിന്റെ കാല് നാട്ടല്‍ കര്‍മ്മം സപ്തംബര്‍ എട്ടിന് രാവിലെ എട്ട് മണിക്ക് നടത്തും.പരിയാരത്തൊടി സജിലിന്റെ നേതൃത്വത്തില്‍ ജയമന്ദിരം ശ്രീധരന് നടപ്പന്തലിന്റെ കാല് നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിക്കും. ക്ഷേത്രം മേല്‍ശാന്തി സുരേഷ് സ്വാമികളുടെ നേതൃത്വത്തില്‍ ഗണപതിഹോമവും വിശേഷാല്‍ പൂജകളും നടക്കും. ചടങ്ങിന് ശേഷം ഭക്തജനങ്ങള്‍ക്ക് പ്രസാദ വിതരണവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: