പത്തനംതിട്ട: മലയാലപ്പുഴ പൊലീസ് സ്റ്റേഷനില്‍ അക്രമം ഉണ്ടാക്കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പിടികൂടാനാകാതെ പോലീസ് വലയുന്നു. ഭരണത്തിന്റെ തണലില്‍ അക്രമം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് പോലീസിന് പിടികൂടാനാകാത്തത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിവാഹത്തിനു കരാര്‍ പ്രകാരം വാഹനങ്ങള്‍ വിട്ടു നല്‍കിയല്ലെന്ന മാടമണ്‍ പുതുപ്പറമ്പില്‍ പി. വി. അനൂപ്കുമാറിന്റെ പരാതിയില്‍ ചോദ്യം ചെയ്യലിനു വിളിക്കപ്പെട്ട ഡ്രൈവര്‍ അപ്പുവിനൊപ്പമെത്തിയ സംഘം മലയാലപ്പുഴ പൊലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയത്.
വനിത സിവില്‍ പൊലീസ് അടക്കമുള്ള ജീവനക്കാര്‍ക്കും അഡീഷണല്‍ എസ്ഐ സദാശിവനും സംഭവത്തല്‍ പരുക്കേറ്റിരുന്നു.
ഡിവൈഎസ്പി പാര്ത്ഥസാരഥിയ്ക്കാണ് അന്വേഷണ ചുമതല. കൃത്യ നിര്‍വഹണത്തിനു തടസം സൃഷ്ടിച്ചതിന് അജിത്ത്കുമാര്‍, ശ്രീഹരി ബോസ്, രഞ്ജിത്ത്, ചലഞ്ച് എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന മറ്റ് അഞ്ചു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇവരില്‍ പലരും നേരത്തേയും മറ്റ് ചില കേസുകളില്‍ പ്രതിയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തതുതന്നെ വൈകുന്നേരം ഏഴു മണിയോടെയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം വൈകിക്കുന്നുവെന്നും രാഷ്ട്രീയ ബന്ധം കേസ് അന്വേഷണത്തെ വൈകിപ്പിക്കുകയാണെന്നുമുള്ള പരാതിയും വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: