കല്‍പ്പറ്റ : ജില്ലയില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവ് നിലവില്‍ വന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികള്‍, ജില്ലാ ശുചിത്വമിഷന്, ജില്ലാ കുടുംബശ്രീമിഷന് പ്രതിനിധികള്‍ എന്നിവരുടെ യോഗം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കാനും മാവേലിസ്റ്റോര്‍, സപ്ലൈകോ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് പാക്കിംഗ് പേപ്പര്‍ പായ്ക്കിംഗ് ആക്കുന്നതിനും, കടകളില്‍ നിന്ന് പ്ലാസ്റ്റിക് കവറുകള്‍ മുഖേന പായ്ക്ക് ചെയ്യുന്ന സാധനങ്ങള്‍ പേപ്പര്‍ പാക്കിംഗ് ആക്കുന്നതിനും കുടുംബശ്രീയുടെ സഹകരണം തേടുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇവ നടപ്പിലാക്കുന്നതിന് ഏജന്‍സി എന്ന നിലയില്‍ എല്ലാ സി.ഡി.എസ്-ലും 50 പേര്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം നല്‍കും, തുണി സഞ്ചി നിര്‍മ്മാണം, അയല്‍ക്കൂട്ടം വഴി ബോധവല്‍ക്കരണം, എല്ലാ കുട്ടികള്‍ക്കും തുണിസഞ്ചി വിതരണം എന്നിങ്ങനെയുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജില്ലാ കുടുംബശ്രീമിഷന് അധികൃതരുടെ സേവനം അഭ്യര്‍ത്ഥിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. അസ്മത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധി ഇ.കെ. ഹൈദ്രു, വ്യാപാരി വ്യവസായി സമിതി പ്രതിനിധികളായ വി.കെ. തുളസിദാസ്, എ.ജെ. കുര്യന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി,ജില്ലാശുചിത്വമിഷന്‍ എ.ഡി.എം.സി, കുടുംബശ്രീ ജില്ലാ മിഷന് അതികൃതര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: