കറാച്ചിയില്‍ നിന്നുള്ള 39 വയസുകാരനായ അബ്ദുള്‍ ജബ്ബാര്‍ ടുനിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിന്നാഹ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ സെന്ററിലെ ഐസിയുവില്‍ കഴിഞ്ഞു വരികയാണ്. അമിതവണ്ണത്തിന് ചികിത്സ തേടിയാണ് ജബ്ബാര്‍ ആശുപത്രിയിലെത്തിയത്. 270 കിലോ ഭാരമാണ് അബ്ദുള്‍ ജബ്ബാറിന്. അതായത് ഏതാണ്ട് 42 കല്ലുകളുടെ ഭാരത്തേക്കാള്‍ അധികം വരും!
തന്റെ ഭാരം കുറയ്ക്കുന്നതിന് വേണ്ടി 18-ാം വയസ്സില്‍ പരിശ്രമം തുടങ്ങിയതാണ് പച്ചക്കറി വില്‍പ്പനക്കാരനായിരുന്ന ജബ്ബാര്‍. ഒടുവില്‍ കാല് വരെ മുറിച്ചു മാറ്റി.
പല ആശുപത്രികളും മാറി മാറി പരീക്ഷിച്ചിട്ടും അദ്ദേഹത്തിന് അമിതാഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സ ലഭിച്ചില്ല. ഒടുവിലാണ് ജിന്നാഹ് ആശുപത്രിയിലെത്തിയത്.
ഭാഗ്യവശാല്‍ ഇവിടെ അദ്ദേഹത്തെ ചികിത്സിക്കാമെന്ന് ഡോക്ടര്‍മാര്‍ സമ്മതിച്ചു. എന്നാല്‍ ജബ്ബാറിന് കിടക്കാനുള്ള കട്ടിലും മറ്റും ഒരുക്കാന്‍ ഇവിടെ സൗകര്യമില്ലായിരുന്നു. വീട്ടുകാര്‍ പ്രത്യേകം പണിത കട്ടില് ആശുപത്രിയിലെത്തിച്ചതോടെയാണ് അദ്ദേഹത്തെ കിടത്തി ചികിത്സിക്കാന്‍ ആരംഭിച്ചത്.
അമിതഭാരം മൂലം അദ്ദേഹത്തിന് ചലിക്കാനും സംസാരിക്കാനോ കഴിയില്ലെന്നതും വസ്തുതയാണ്. എന്തിന്, ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും കെല്‍പ്പില്ലാത്ത അവസ്ഥ. ഇതിന് പുറമേ ശ്വസന സംബന്ധമായ പ്രശ്നങ്ങളും മറ്റും ജബാബറിനെ അലട്ടുന്നുണ്ട്. എന്തായാലും ജബ്ബാറിന്റെ ഭാരം കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: