നിലമ്പൂര്‍: സിപിഎമ്മും സിപിഐയും നിലമ്പൂരില്‍ തുറന്ന പോരിലേക്ക്. ഡിവൈഎഫ്ക്കാര്‍ സിപിഐ നേതാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് സ്ഥിതി വഷളാകാന്‍ കാരണം. നേരത്തെ തന്നെ ഇരുകൂട്ടരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പോത്തുകല്ലില്‍ എഐവൈഎഫ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മണ്ഡലം ഭാരവാഹികളെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിക്കുകയും സിപിഐ കോഴിക്കോട് ജില്ലാ അസി.സെക്രട്ടറി ശശിയെ അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. എം.സ്വരാജ് എംഎല്‍എക്കും ഡിവൈഎഫ്ഐക്കുമെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ മുഴങ്ങിയത്. സ്വരാജിന്റെ മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നതാണ് സ്വരാജ് സിപിഐക്കെതിരെ തിരിയാന്‍ കാരണമെന്നും, സിപിഐക്കെതിരെ വിമര്‍ശനം നടത്തിയ സ്വരാജിനെതിരെയുള്ള പ്രതിഷേധം വരും ദിവസങ്ങളില്‍ ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സ്വരാജ് പ്രീഡിഗ്രിക്ക് പഠിച്ചപ്പോള്‍ ജില്ല കണ്ട മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ദേവദാസ് പൊറ്റേക്കാട് പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി ഏതാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും, സ്വന്തം നേതാവിനെ പട്ടിക്കൂട്ടില്‍ അടക്കാന്‍ പറഞ്ഞ സ്വരാജിന്റെ ധിക്കാര രാഷ്ട്രീയം സിപിഐയോട് വേണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ നഗരസഭയിലെ സാമ്പത്തിക ക്രമക്കേട് പുറത്ത് കൊണ്ടുവന്നത് സിപിഐയാണ്. ഇത് സിപിഎം നേതാക്കളെ വരെ പ്രതികൂട്ടിലാക്കിയിരുന്നു. കൂടാതെ അക്രമരാഷ്ട്രീയത്തോടുള്ള സിപിഎം നിലാപാടിലും സിപിഐക്ക് അതൃപ്തിയായിരുന്നു. എന്തായാലും എല്‍ഡിഎഫ് സംവിധാനം നിലമ്പൂരില്‍ തകര്‍ന്നടിയുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: