കൊച്ചി: പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ഫാക്ടിന്റെ പദ്ധതികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഫാക്ടംഫോസിന്റെ ഉല്പാദനത്തില് 21,284 മെട്രിക് ടണ്ണിന്റെ സര്‍വ്വകാല റെക്കോര്‍ഡ്. പ്ലാന്റ് സ്ഥാപിതമായശേഷം ആദ്യമായാണ് ഇത്രയും ഉല്പാദനം നടക്കുന്നത്. ഫാക്ട് കൊച്ചിന് ഡിവിഷനിലെ 56,656 മെട്രിക് ടണ്‍ ഫാക്ടംഫോസുകൂടി ഉള്‍പ്പെടുത്തുമ്പോള്‍ കഴിഞ്ഞമാസത്തെ ആകെ ഉല്പാദനം 77,940 മെട്രിക് ടണ്ണിലെത്തും. കഴിഞ്ഞ ഏഴുവര്‍ഷത്തെ റെക്കോര്‍ഡാണിത്.
സിങ്ക് ചേര്‍ത്ത ഫാക്ടംഫോസിന്റെ ഉല്പാദനവും 7,042 മെട്രിക് ടണ്‍ എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ആഗസ്റ്റില്‍ 20,004 മെട്രിക് ടണ്‍ അമോണിയം സള്‍ഫേറ്റ് ഉള്‍പ്പെടെ 97,943 മെട്രിക് ടണ്‍ വളമാണ് ഫാക്ടില്‍ ആകെ ഉല്പാദിപ്പിച്ചത്. 74,141 മെട്രിക് ടണ്‍ ഫാക്ടംഫോസാണ് ആഗസ്റ്റില്‍ വിറ്റഴിച്ചത്. 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്പനയാണിത്. ആഗസ്റ്റ് വരെ ആകെ വിറ്റഴിച്ച 2.91 മെട്രിക് ടണ്‍ എന്നത് കഴിഞ്ഞ പത്തുവര്‍ഷത്തെ റെക്കോര്‍ഡുമാണ്. കഴിഞ്ഞമാസം മാത്രം 88,570 മെട്രിക് ടണ്‍ വളമാണ് വിറ്റഴിച്ചത്. ഈ വര്‍ഷത്തെ ആകെ വില്‍പ്പന ഇതോടെ 3.51 മെട്രിക് ടണ്ണിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: