കോട്ടയം: ഓണാഘോഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ദേശീയതയെ ഇല്ലായ്‌മ ചെയ്യുവാനുള്ള ബോധപൂര്‍വ്വമായ നീക്കമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി.
സംസ്‌കാരത്തെ അവഹേളിക്കുവാനും അക്രമം അഴിച്ചുവിടാനുമുള്ള മന്ത്രിമാരുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും പ്രസംഗങ്ങള്‍ ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റിന് മുന്നില്‍ ഓണപ്പൂക്കളം തീര്‍ത്ത് പ്രതിഷേധിച്ച യുവമോര്‍ച്ചയുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷം അട്ടിമറിക്കാനുള്ള ദേശദ്രോഹശക്തികളുടെ ഏത് നീക്കത്തെയും എന്തുവിലകൊടുത്തും എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമിതിയംഗം അഡ്വ.എം.എസ്.കരുണാകരന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ, ജില്ലാ സെക്രട്ടറിമാരായ ലിജിന്‍ലാല്‍, രാഹുല്‍ രവികുമാര്‍, സംസ്ഥാന സമിതിയംഗം അനീഷ് മുരളീധരന്‍, വൈസ് പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍, വിഷ്ണു പ്രസാദ്, ശരത് കുമാര്‍, അരുണ്‍ദാസ്, സജീഷ്, ഗിരീഷ് എന്നിവര്‍ സംസാരിച്ചു. വടംവലി മത്സരവും വഞ്ചിപ്പാട്ടും നടത്തി.
















