ബെംഗളൂരു: പ്രമുഖ ചലച്ചിത്ര താരം ശാന്തികൃഷ്ണ വിവാഹമോചിതയാകുന്നു. പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് രണ്ടാം ഭര്‍ത്താവ് ബാജൂര്‍ സദാശിവനും ശാന്തികൃഷ്ണയും വേര്‍പിരിയുന്നത്. ഉഭയസമ്മത പ്രകാരം ഇരുവരും വിവാഹ മോചനത്തിനായി ബെംഗളൂരു കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. അന്തരിച്ച മലയാള നടന് ശ്രീനാഥായിരുന്നു ശാന്തികൃഷ്ണയുടെ ആദ്യ ഭര്‍ത്താവ്.
രാജീവ്ഗാന്ധി ഗ്രൂപ്പ് ഒഫ് ഇന്സ്റ്റിറ്റിയൂഷന് ഉടമയായ സദാശിവനെ ശാന്തികൃഷ്ണ വിവാഹം ചെയ്തത് 1998ല്‍. വിവാഹ ശേഷം ഭര്‍ത്താവുമൊത്ത് യുഎസിലേക്ക് പോയ ശാന്തികൃഷ്ണ ഇപ്പോള്‍ ചെന്നൈയിലാണ് താമസം. മിതുല്‍, മിതാലി എന്നിവര്‍ മക്കളാണ്.
വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും ഒരു വര്‍ഷം മുമ്പു തന്നെ ഇരുവര്‍ക്കുമിടയില്‍ ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് അഭ്യൂഹം.
മുന്‍ ഭര്‍ത്താവ് ശ്രീനാഥ് ഒട്ടേറെ സിനിമകളില്‍ ശാന്തികൃഷ്ണയുടെ നായകനായിരുന്നു.1984 ലായിരുന്നു ഇവരുടെ വിവാഹം. പതിനൊന്ന് വര്‍ഷത്തിനുശേഷം വിവാഹമോചനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: