മല്ലപ്പള്ളി: കോട്ടാങ്ങല്‍, കൊറ്റനാട് പഞ്ചായത്തുകളുടെ കിഴക്കന്‍ പ്രദേശമായ നിര്‍മ്മലപുരം, കൂവപ്ലാവ്, മാരംകുളം, പെരുമ്പെട്ടി, കരിയംപ്ലാവ്, ചുങ്കപ്പാറ പ്രദേശങ്ങളിലാണ് കുരങ്ങുകള്‍ കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നത്. തെങ്ങില്‍ കയറി കരിക്കും മച്ചിങ്ങയും അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളായ കൊക്കോ ,ചക്ക, പുളി, കാപ്പി ക്കുരു, ചമ്പന്‍ പാക്ക്, കപ്പ, മറ്റു കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ കൂടാതെ റബ്ബര്‍ ചിരട്ടയില്‍ ശേഖരിയ്ക്കുന്ന റബ്ബര്‍ പാല് എന്നിവയും നശിപ്പിയ്ക്കുന്നു.ഇതോടൊപ്പം ,അലഞ്ഞു തിരിയുന്ന നായ്ക്കളും നാട്ടുകാര്‍ക്ക് ഭീതി പരത്തുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് നായ്ക്കള്‍ ഭീഷണിയാകുമ്പോഴാണ് കാര്‍ഷിക വിളകള്‍ക്ക് കാട്ടുകുരങ്ങുകള്‍ ഭീഷണിയാകുന്നത്. ലോണ്‍ എടുത്ത് വാങ്ങിയ കറവപശുക്കള്‍ ,ആടുകള്‍ എന്നിവ നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കാര്‍ഷിക മേഖലയായ ഈ പ്രദേശത്ത് കുരങ്ങുകളുടെ വിളയാട്ടം തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി.ഇത്തരത്തില്‍ കൃഷി നാശം സംഭവിച്ച് വായ്പ തിരിച്ചടയ്ക്കാനാവാതെ ജപ്തി ഭീഷണിയിലായ കര്‍ഷകരും ഇവിടെയുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും സമ്പത്തിനും ഭീഷണിയാകുന്ന നായ്ക്കളെയും കാട്ടുകുരങ്ങുകളെയും നാട്ടില്‍ നിന്നും ഇല്ലാതാക്കുന്നതിന് വനം വകുപ്പ് അധികൃതര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ക്കും പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിട്ടും ഇതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ല. തന്നെയുമല്ല കുരങ്ങുകള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം, നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ചികിത്സാ ധനസഹായത്തിനും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.കുരങ്ങുകളെ പ്രതിരോധിക്കുന്നതിന് വനം വകുപ്പ് സത്വര നടപടി സ്വീകരിക്കാത്ത പക്ഷം കോട്ടാങ്ങല്‍ പഞ്ചായത്ത് 9ാം വാര്‍ഡംഗം ജോസി ഇലഞ്ഞിപ്പുറത്തിന്റെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: