പത്തനംതിട്ട : ഓണാഘോഷ പരിപാടികള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മഹിളാമോര്‍ച്ചയുടെ നേത്യത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനില്‍ അത്തപ്പൂക്കളം ഒരുക്കി. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനി ഹരികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജയാ ശ്രീകുമാര്‍, രാധാമണിയമ്മ, ദീപാ ജി, ജയാ ബി നായര്‍, പുഷ്പ രാജന്, സുധ, മണിയമ്മ, രാജമ്മ കുഞ്ഞമ്മ എന്നിവര്‍ നേത്യത്വം നല്കി.
പത്തനംതിട്ട: യുവമോര്‍ച്ച ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷനില്‍ നിലവിളക്ക് കൊളുത്തി പൂക്കളം ഇട്ടു. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തരുത് എന്ന മന്ത്രി ജി.സുധാകരന്റെ നിലപാടുകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം തള്ളിക്കളയുമെന്ന് മണ്ഡലം പ്രസിഡന്റ് ഗോപകുമാര്‍ കോയിപ്രം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബി.അഭിലാഷ്, ജില്ലാ സെക്രട്ടറി ബി.രതീഷ്, മണ്ഡലം ഭാരവാഹികളായ കെ.ആര്.ശ്രീജിത്ത്, രാഹുല്‍ തിലക്, അജിത് ബാബു, രാജീവ് കുമ്പഴ, രജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വള്ളിക്കോട്: ബിജെപി വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വള്ളിക്കോട് വില്ലേജ് ഓഫീസിന് മുമ്പില്‍ അത്തപ്പൂക്കളമിട്ട് പ്രതിഷേധിച്ചു. ബിജെപി കോന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ബാബു ഉദ്ഘാടനം ചെയ്തു. വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സദാശിവന്മഠത്തില് അദ്ധ്യക്ഷതവഹിച്ചു.സെക്രട്ടറി ശ്രീജാ പ്രസാദ്, ജനറല്‍ സെക്രട്ടറി രഘുനാഥന്‍നായര്‍, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ലേഖാജയകുമാര്‍, ടി.എം.രവി, ഷാജി.ജെ.നായര്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: