മീനങ്ങാടി : അടിസ്ഥാന സൗകര്യവും സുരക്ഷിതത്വവുമില്ലാതെ മീനങ്ങാടിയിലെ ശിശുമന്ദിരം. ഇഴജന്തുക്കള്‍ താവളമാക്കിയ കാടാണ് കുട്ടികള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. കാടുപിടിച്ച് കിടക്കുന്ന പഴയപഞ്ചായത്ത് ക്വാര്‍ട്ടേഴ്സിന് സമീപത്താണ് ശിശുമന്ദിരം പ്രവര്‍ത്തിക്കുന്നത്. മുപ്പത്തിയഞ്ചോളം വരുന്ന കുരുന്നുകളാണ് ഇവിടെ പഠിക്കുന്നത്. ശിശുമന്ദിരത്തിന് പിന്നില്‍ ദുര്‍ഗന്ധം വമിക്കുന്നതും കാടുമൂടിയതുമായ ഭാഗത്താണ് പെണ്‍കുട്ടികളുടെ മൂത്രപ്പുര. ഇവിടെ രണ്ട്ടോയ്ലറ്റ് ഉള്ളതില്‍ ഒരെണ്ണത്തില്‍ മാലിന്യം നിറഞ്ഞുകിടക്കുന്ന അവസ്ഥയിലുമാണ്. ശുചിത്വഭാരതത്തിനായി ശുചിത്വമുള്ള തലമുറയെ വാര്ത്തെടുക്കേണ്ടതിനുപകരം മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മൂക്കിനുതാഴെയുള്ള ഈ സ്ഥാപനം നല്‍കുന്നസന്ദേശം മറ്റൊന്നാണ്. 1990ല്‍ സംസ്ഥാനത്തെ പഞ്ചായത്തുകളുടെ പതിനൊന്നിന പരിപാടികളുടെ ഭാഗമായാണ് ശിശുമന്ദിരം ഇവിടെപ്രവര്ത്തന സജ്ജമായത്.അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും, കുട്ടികളുടെ ജീവന്‍തന്നെ ഭീഷണിയുയര്‍ത്തുന്ന ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയസ്റ്റാഫ്ക്വര്ട്ടേഴ്സും പരിസരവുംവൃത്തിയാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: