കല്‍പ്പറ്റ : ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം പൂര്‍ണ്ണമായും നടപ്പിലാക്കാനാവാത്തത് സാധാരണക്കാരില്‍ ആശങ്കസൃഷ്ടിക്കുന്നു. തിരുവോണത്തിന് ഒരാഴ്ച്ചമാത്രം അടുത്തുനില്‍ക്കെ ഇതുവരെയും പെന്ഷന്ലഭിക്കാത്തത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സമൂഹത്തില്‍ അവശതഅനുഭവിക്കുന്ന നിരാലംബരുംവൃദ്ധരും ഭിന്നശേഷിക്കാരും ഉള്‍പ്പെടെവിവിധ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്ക് ബാങ്കുകള്‍വഴി പെന്ഷന് വീട്ടിലെത്തിക്കുമെന്നാണ് സര്‍ക്കാര്‍നല്‍കിയ ഉറപ്പ്. എന്നാല്‍ ഇതുവരെയും നാമമാത്രമായവര്ക്കുമാത്രമാണ് പെന്ഷന്ലഭിച്ചത്. യഥാസമയത്ത് ഗുണഭോക്താക്കളുടെ കൈവശം തുകലഭ്യമാകുമോ എന്ന കാര്യത്തിലാണ് ജനങ്ങളുടെ ആശങ്ക. ഓണം അടുത്തിരിക്കെ ജില്ലയില്‍ പകുതിയിലേറെ ഗുണഭോക്താക്കള്‍ക്കും ഇതുവരെയും പെന്ഷന് ലഭ്യമായിട്ടില്ല. ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും പെന്ഷന് വിതരണത്തിനായി ഏര്‍പെടുത്തിയിട്ടുള്ള ബാങ്കുകളിലും പോയി അന്വേഷിക്കുമ്പോള്‍ വ്യക്തതയില്ലാത്ത മറുപടി ലഭിക്കുന്നതായി ജനങ്ങള്‍ പരാതിപ്പെടുന്നു. പെന്ഷന് വിതരണത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ അലംഭാവം കാണിക്കുന്നതിലും ഓണകിറ്റ് വിതരണം പ്രഹസനമാക്കിയതിലും ബിജെപി മേപ്പാടിപഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. എത്രയുംപെട്ടന്ന് പെന്ഷന് വീടുകളിലെത്തിക്കുന്നതിന് നടപടിസ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നടുവത്ത് ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.രാധാകൃഷ്ണന്, ബിനീഷ്കുമാര്‍, കെ.വിശ്വനാഥന്, ടി.പി.ശിവാനന്ദന്, വാസു ആനപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: