കാട്ടിക്കുളം : വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡ് വാകേരി വെള്ളികോളനിക്കാര്ക്ക് ദുരിത്തില്നിന്നും മോചനമില്ല. ഇവിടെ ഒരമ്മയും മകളും അഞ്ച് കുട്ടികളും ഭര്‍ത്താവ് മരണപ്പെട്ട വെള്ളച്ചിയും മകളായ ഓമനയും അഞ്ച് മക്കളുമാണ് ഇവിടെ താമസം. ഓമനയെ ഭര്‍ത്താവ് ഉപേക്ഷിച്ചിരിക്കുന്നു. പ്ലാസ്റ്റിക് ഷീറ്റ് മറച്ച വീട്ടില്‍ ദുരിതങ്ങളെണ്ണികഴിയുകയാണ് ഇവരിന്ന്. ശക്തമായ ഒരു കാറ്റ് വീശിയാല്‍ കൂര താനെ നിലംപൊത്തും.
കാറ്റും മഴയും ഉള്ളപ്പോള്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രാര്‍ത്ഥിക്കുകമാത്രമാണ് ഇവരുടെ മുന്നിലുള്ള വഴി. കൈക്കുഞ്ഞായതിനാല് ജോലിക്കുപോകാനും ഇവര്‍ക്ക് കഴിയുന്നില്ല. വെള്ളച്ചിയുടെ ഒരു കാലിന് തളര്‍ച്ച ബാധിച്ചതിനാല്‍ അവരും നിസ്സഹായരാണ്. കൂരക്കുസമീപത്തെ പഴംതുണികൊണ്ട് മറച്ച സ്ഥലത്താണ് ഇവര്‍ പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റുന്നത്. വാസയോഗ്യമായ ഒരു വീടും ശൗചാലയവും ലഭിക്കുമെന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍ ഇന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: