കല്‍പ്പറ്റ : ആശിക്കും ഭൂമി തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുറഞ്ഞ വിലയ്ക്ക് വാങ്ങികൂട്ടിയ ഭൂമികള്‍ വന്‍ വിലയ്ക്ക് ഗവണ്മെന്റിന് മറിച്ചുവിറ്റ് ഖജനാവിന് കോടികള്‍ നഷ്ടം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും ചില രാഷ്ട്രീയ നേതാക്കളുടെയും പങ്ക് വിജിലന്‍സ് അന്വേഷിക്കണം. 182 ഏക്കര്‍ ഭൂമി കുടുംബങ്ങള്‍ക്ക് നല്‍കിയതില്‍ തന്നെ വന്‍ ക്രമക്കേട് നടന്നുകഴിഞ്ഞു. ഗുണഭോക്താക്കള്‍ക്ക് നല്കിയ ഭൂമി ഉപയോഗപ്രദവുമല്ല. മിച്ചഭൂമിക്ക് കേസുള്ള ഭൂമിപോലും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിക്കഴിഞ്ഞു. അന്വേഷണത്തിന് വിമുഖത കാണിക്കുന്ന എല്‍ഡിഎഫിനും അഴിമതി നടത്തിയ യുഡിഎഫിനും തട്ടിപ്പില്‍ തുല്യപങ്കാണുള്ളത്. ഇത്തരത്തില്‍ വന്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കൂട്ടുനിന്ന നേതാക്കള്‍ക്കെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേക്കും ബിജെപി സെപ്റ്റംബര്‍ ആറിന് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. തുടര്‍ന്ന് അടുത്തദിവസങ്ങളില്‍തന്നെ താലൂക്ക് ഓഫീസുകളിലേക്കും കളക്ട്രേറ്റിലേക്കും സമരം വ്യാപിപ്പിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജനറല്‍സെക്രട്ടറിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, സെക്രട്ടറി കെ.പി.മധു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മാനന്തവാടി : ആശിക്കുംഭൂമി ആദിവാസിക്ക് പദ്ധതിയിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ആദിവാസികളുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച വിവിധ ക്ഷേമപദ്ധതികളുടെ തുകയും ഇതിലേക്ക് ചിലവഴിച്ച തുകയും സംബന്ധിച്ച് സമഗ്രഅന്വേഷണം നടത്തണം. മുന്‍ പട്ടികവര്‍ഗവകുപ്പ് മന്ത്രിയുടെ പാര്‍ട്ടിക്കാരും ഏതാനും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് കണ്ടെത്താനായില്ലെന്നത് അവരുടെ ഉത്തരവാദിത്വമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് തുറന്ന് കാട്ടുന്നത്.
മാനന്തവാടി വില്ലേജ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണാസമരം ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജി.കെ.മാധവന് ഉദ്ഘാടനംചെയ്തു. മുഹമ്മദ് എടപ്പടി അദ്ധ്യക്ഷതവഹിച്ചു. രജിതാഅശോകന്‍, വിജയന് കൂവണ, വില്‍ഫ്രഡ് മുതിരക്കാലായില്‍, ബാഹുലേയന്, അബ്ദുള്‍സത്താര്‍, മനോജ് എം.വി തുടങ്ങിയവര്‍ സംസാരിച്ചു.
പനമരം വില്ലേജ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണാസമരം നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം ഉദ്ഘാടനംചെയ്തു.ഇന്ന് തവിഞ്ഞാല്‍ , വെളളമുണ്ട തൃശിലേരി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: