കാസര്‍കോട്: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ഹെഡ് ഓഫീസിലേയ്ക്കും വിവിധ ജില്ലാ ഓഫീസുകളിലേയ്ക്കും ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ യൂണിവേഴ്സിറ്റികളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന ശമ്പള സ്കെയിലില്‍ ജോലി നോക്കുന്ന ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയില്‍ 11620-20240 രൂപയാണ്. അംഗീകൃത സര്‍വ്വകലാശാല ബിരുദം, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും എടുത്ത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (കുറഞ്ഞത് ആറ് മാസം) എന്നിവയാണ് യോഗ്യതകള്‍. നിശ്ചിത യോഗ്യതയുളളവര്‍ ബയോഡാറ്റ, വകുപ്പ് തലവന്മാരുടെ എന്‍ഒസി, ശരിയായി പൂരിപ്പിച്ച കെഎസ്ആര് പാര്‍ട്ട് ഒന്ന് 144 ലെ ഫോറം ഇവ ഉള്‍പ്പെടെ മാനേജിംഗ് ഡയറക്ടര്‍, കേരള സംസഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന്, സെന്റിനല്‍, മൂന്നാം നില, റ്റി സി 27/588 (7) & (8), പാറ്റൂര്‍, വഞ്ചിയൂര്‍ പി ഒ, തിരുവനന്തപുരം-35 എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 31. വിശദ വിവരങ്ങള്‍ക്ക് www.ksbcdc.com സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: