കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ തകര്‍ന്ന സ്ലാബ് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ വാഹനങ്ങളുടെ താല്കാലിക പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് കയറുന്ന സ്ഥലത്തെ ഫുട് പാത്ത് സ്ലാബാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. കുഴി രൂപപ്പെട്ടിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് നഗരത്തില്‍ ഉണ്ടാകുന്ന തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ പെട്രോള്‍ പമ്പിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലം നഗരസഭ താല്കാലിക പാര്‍ക്കിങ് കേന്ദ്രമാക്കിയിരുന്നു. വാഹനങ്ങള്‍ കയറ്റുമ്പോഴാണ് പഴകിയ. സ്ലാബുകള്‍ തകര്‍ന്നത്. വാഹനങ്ങള്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് കയറ്റുമ്പോള്‍ ഭീഷണിയാകുന്നു. കൂടാതെ കാല് നടയാത്രക്കാര്‍ക്കും അപകടഭീഷണിയുയര്‍ത്തുന്നു. ആഴ്ചകള്‍ക്ക് മുമ്പ് നഗരത്തില്‍ കെഎസ്ടിപി ഓട നിര്‍മാണത്തിനായ് മണ്ണെടുത്ത കുഴിയില്‍ വീണ് വയോധികക്ക് പരിക്ക് പരിക്ക് പറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: