കാഞ്ഞങ്ങാട്: പഴയാകാല രാജപ്രതാപം നെഞ്ചേറ്റി പുല്ലൂര്‍ മാക്കരംകോട്ട് ഇല്ലം പഴമയുടെ പ്രൗഡിയുമായി വിനോദ സഞ്ചാരികള്‍ക്ക് കൗതുക കാഴ്ച പകരുന്നു. 175 വര് ഷത്തെ പഴക്കമാണ് ഇല്ലത്തിനുള്ളത്. ബ്രിട്ടീഷ്കാലത്ത് പണി തീര്‍ത്ത അതിഥി മന്ദിരം ഉള്‍പ്പെടെ സമൃദ്ധമായ സ്മരണകളുമായി നില്ക്കുന്ന ഇല്ലത്തിന്റെ ശില്പ ചാതുരി കാലത്തെ വെല്ലുന്നതാണ്. ചെത്തി മിനുക്കിയ കല്ലില്‍ തീര്‍ത്ത ഇല്ലത്തിന്റെ മുറികളും വിശാലമായ ഹാളും ഏത് കാലാവസ്ഥയിലും സുഖശീതളമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. പ്രശസ്ത സംവിധായകന് ഷാജി.എന്‍.കരുണ്‍ സംവിധാനം ചെയ്ത പിറവി സിനിമയുടെ ഒട്ടേറെ രംഗങ്ങള്‍ ചിത്രീകരിച്ചത് ഇവിടെ വെച്ചായിരുന്നു. സിനിമയിലൂടെയും ഈ ഇല്ലത്തിന്റെ തനിമ പുറംലോകം അറിഞ്ഞതോടെയാണ് ഇല്ലം കാണാന്‍ വിദേശികളുള്‍പ്പെടെ ഒട്ടേറെ പേര് ഇവിടെ എത്താന്‍ തുടങ്ങിയത്. ഇതില്‍ കോളേജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും.
കൊട്ടില, പടിഞ്ഞാറ്റ, അടുക്കള, നടുത്തളം എന്നിവയെല്ലാം ഇല്ലത്തെ ആകര്‍ഷകമാക്കുന്നു. ഇല്ലംമുറ്റത്തെ വിസ്തൃതമായ കുളം പ്രാചീന ശില്പചാതുരിയുടെ പകിട്ട് വിളിച്ചോതുന്നു. മാക്കരംകോട്ട് ഇല്ലം കഥകളി രംഗത്തേക്ക് സംഭാവന ചെയ്ത പ്രശസ്തരായ കഥകളി ആചാര്യന്മാരാണ് സഹോദരങ്ങളായ കേശവ കുണ്ടിലായരും വാസുദേവ കുണ്ടിലായരും. ഇവരിപ്പോള്‍ പി.എസ്.വി കോട്ടക്കല്‍ നാട്യസംഘം കലാകാരന്മാരാണ്. രാജ്യത്തിന് അകത്തും പുറത്തും നിരവധി പരിപാടികള്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. കഥകളി ചമയം ഉള്‍പ്പെടെയുള്ള മാക്കരംകോട്ട് മനയുടെ കഥകളി സംഘത്തിന്റെ യശസ്സ് പഴയനാളില് വാനോളം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: