മുക്കം: നീലേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള രൂപരേഖ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന് മുന്നോടിയായിഅധ്യപകരും, രക്ഷിതാക്കളും ജനപ്രതിനിധികളും വിദ്യാഭ്യാസ വിദഗ്ദരും ഉള്‍പ്പെടുന്ന ആസൂത്രണ യോഗം ചേര്‍ന്നു. ജോര്‍ജ് എം.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍ അധ്യക്ഷത വഹിച്ചു. കെ. ടി ശ്രീധരന്‍ ,എന്‍. ചന്ദ്രന്‍,പി.പ്രശോഭ് കുമാര്‍ ,സാലി സിബി ,ലീല പൊറ്റശ്ശേരി, ടി.ടി സുലൈമാന്‍ , രജിത കുപ്പാട്ട്, ഇ.പി അരവിന്ദന്‍ ,ഗഫൂര്‍ ,പി .ബുഷ്‌റ ,എ ഇ ഒ ലൂക്കോസ് മാത്യു ,പി.അബ്ദുറഹിമാന്‍ ,എ. എം. അഹമ്മദ് കുട്ടി ഹാജി ,ഇകെഅബ്ദുസലാം വി.സി. ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ. റസിയ സ്വാഗതവും പ്രധാനാധ്യാപിക കെ.ഹേമലത നന്ദിയും പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍ ചെയര്‍മാനും ,പ്രിന്‍സിപ്പാള്‍ കെ. റസിയ കണ്‍വീനറും പ്രധാനാധ്യാപിക കെ.ഹേമലത കോ – ഓര്‍ഡിനേറ്ററുമായി 101 അംഗ കമ്മറ്റിയും രൂപീകരിച്ചു.
















