നിലമ്പൂര്‍: കഴിഞ്ഞ മാസം ഒമ്പതിന് സ്വകാര്യ ബസ് തകര്‍ത്ത വടപുറം കനോലി പ്ലോട്ടിന് സമീപം സിഎന്‍ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ കഫേ ഇതുവരെ നന്നാക്കിയില്ല. നടത്തിപ്പുകാരായ വനിതകളുടെ കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ് അപകടം നടന്ന് ഒരു മാസം ആകാറായിട്ടും തകര്‍ന്ന കഫേ പൂര്‍വ്വ സ്ഥിയിലാക്കാന്‍ കഫേയുടെ നിയന്ത്രണമുള്ള ഡിടിപിസി തയ്യാറായിട്ടില്ല.
ഇതോടെ കഫേയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ ദുരിതത്തിലായി. അപകടം വരുത്തിവെച്ച സ്വകാര്യ ബസ് ഉടമ നഷ്ടപരിഹാരമൊന്നും നല്കാന് തയ്യാറായിട്ടില്ല. ഇന്‍ഷൂറന്‍സ് നടപടികള്‍ക്ക് വിധേയമായി മുന്നോട്ടുപോകുമെന്നാണ് ഉടമ അറിയിച്ചിരിക്കുന്നത്. ഈ കേസ് എന്ന് തീരുമെന്നോ, ഇത് പുനര്‍നിര്‍മ്മിക്കാനുള്ള തുക കിട്ടുമോയെന്ന കാര്യമൊന്നും കഫെ നടത്തുന്ന വനിതകള്ക്കറിയില്ല. ഇക്കാര്യത്തില്‍ നഗരസഭയും, ജില്ലാ ടൂറിസം പ്രോമോഷന് ഓഫീസും കയറിയിറങ്ങുകയാണ് കുടുംബശ്രീ അംഗങ്ങള്‍. ഡ്രൈവറുടെ അശ്രദ്ധയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കഫേയിലേക്ക് പാഞ്ഞു കയറി ബൈക്ക് യാത്രക്കാരന് മരിച്ചിരുന്നു. കഫെ പൂര്‍ണ്ണമായും തകരുകയും ചെയ്തു. അപകടം നടന്ന സമയം കഫേ തുറക്കാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് അന്ന് ഒഴിഞ്ഞുപോയത്. ബസ് തകര്‍ത്ത അതേ അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും കഫെ നില്‍ക്കുന്നത്. വഴിക്കടവ് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പി.സി.എം ബസാണ് നിയന്ത്രണ വിട്ട് കഫേയിലേക്ക് ഇടിച്ചുകയറിയത്.
ടൂറിസം വകുപ്പിന് കീഴിലുള്ള കഫേ നഗരസഭയിലെ മുക്കട്ട ഡിവിഷനിലെ തണല്‍ കുടുംബശ്രീ യൂണിറ്റാണ് നടത്തുന്നത്. കാട്ടുങ്ങല്‍ സാജിദയുടെ നേതൃത്വത്തില്‍ അഞ്ചുപേരാണ് ഇത് നടത്തുന്നത്. ഇതില്‍ മൂന്ന് പേര് സ്ഥിരമായി കടയില്‍ നില്‍ക്കാറുണ്ട്. സാജിദയെ കൂടാതെ ഉമ്മുസല്‍മ, റജിദ് എന്നിവരാണ് മറ്റു രണ്ടുപേര്‍. ഈ കുടുംബങ്ങള്‍ കഴിയുന്നതും ഈ കഫേയില്‍ നിന്നുള്ള വരുമാനംകൊണ്ടാണ്. ചായ, പലഹാരങ്ങള്‍, ജ്യൂസുകള്‍ തുടങ്ങിവയാണ് ഇവിടെ വില്പ്പനക്കുള്ളത്. നാല് ലക്ഷം രൂപ നിലമ്പൂര്‍ വിജയ ബാങ്കില്‍ നിന്നും ലോണെടുത്താണ് കഫേ തുടങ്ങിയത്. ബസ് ഇടിച്ചു തകര്‍ത്തത് ഈ കുടുംബങ്ങളുടെ ജീവിതമാണ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് അപകടത്തിലൂടെയുണ്ടായത്.
കസേരകള്‍, മേശകള്‍, കഫേയുടെ മേല്‍ക്കൂര, തൂണുകള്‍ എല്ലാം തകര്‍ന്നു. പതിവുപോലെ ആര്‍ടിഒ, പോലീസ് നടപടികളുണ്ടായി. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഒരാഴ്ചകൊണ്ട് എല്ലാം നേരെയാക്കാം എന്ന് പറഞ്ഞ് പോയ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പിന്നീട് ഈ വഴിക്ക് തരിഞ്ഞുനോക്കിയിട്ടില്ലെന്നും സാജിതയും സുഹൃത്തുക്കളും പറയുന്നു. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞിരുന്നാല്‍ ഓണക്കാലത്ത് ഈ കുടുംബങ്ങള്‍ പട്ടിണിയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: