മലപ്പുറം: ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ന്യൂനപകഷ മോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നിതാഖത്തില്‍പ്പെട്ട് സൗദിയില്‍ നിന്നും മടങ്ങിയെത്തിവരില്‍ ഭൂരിഭാഗവും മലപ്പുറം ജില്ലക്കാരാണ്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സൗദിയിലെത്തി ആളുകളെ തിരിച്ചെത്തിച്ചെങ്കിലും അവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പ്രവാസികളെ സംരക്ഷിക്കാനെന്ന വ്യാജേന വിദേശയാത്ര നടത്താനൊരുങ്ങിയ മന്ത്രി കെ.ടി.ജലീലും തിരിച്ചെത്തിവരുടെ കാര്യം ശ്രദ്ധിക്കുന്നില്ല. പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഗള്‍ഫ് നാടുകളില്‍ ഏറ്റവും കൂടുതല്‍ പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. പാര്‍ട്ടി ഫണ്ടിലേക്ക് അനവധി തവണ സംഭാവന ചെയ്തവരാണ് ഒന്നുമില്ലാത്ത അവസ്ഥയില്‍ തിരിച്ചെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി നിരവധി പുനരധിവാസ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. എന്നാല്‍ അത് നടപ്പിലാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം പോലും അന്വേഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നതാണ് വസ്തുത.
എത്രയും വേഗം ഇവരെ പുനരധിവസിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും ന്യൂനപക്ഷ മോര്‍ച്ച മുന്നറിയിപ്പ് നല്കി. യോഗം ബിജെപി ദേശീയസമിതിയംഗം പി.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്.രശ്മില്‍നാഥ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ഭാരവാഹികളായ രഞ്ജിത്ത് ഏബ്രഹാം തോമസ്, മുഹമ്മദ് റിയാസ്, അതിക അബ്ദുള്‍ റഹ്മാന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: