ബെംഗളൂരു: ആപ്പിള്‍ മുന്‍ എക്സിക്യൂട്ടീവ് വസിഷ്ഠ് വസന്ത്കുമാര്‍ ടെക്കികള്‍ക്കായി സ്മാര്‍ട്ട് ലഞ്ച് ബോക്സിനു രൂപം നല്കി. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങി ഒട്ടനവധി സാങ്കേതിക വിദ്യകള്‍ വന്നെങ്കിലും ചോറ്റുപാത്രത്തിനുമാത്രം ഒരു മാറ്റവും വന്നില്ല. ഇതാണ് സ്മാര്‍ട്ട് ലഞ്ച് ബോക്സ് വികസിപ്പിച്ചെടുക്കാന്‍ പ്രേരണയായത്.
ഇതിനായി വയ എന്ന പേരില്‍ വസന്ത് കുമാര്‍ സ്ഥാപനവും തുടങ്ങി. ഓഫീസ് ബാഗില്‍ ഒതുങ്ങിയിരിക്കുന്ന ചോറ്റുപാത്രങ്ങളാണ് എപ്പോഴും സൗകര്യപ്രദം. സ്റ്റീലില്‍ നിര്‍മ്മിച്ച, മറ്റുള്ളവയേക്കാള്‍ 30 % നേര്‍ത്തതാണ്. ഭക്ഷണം ആറുമണിക്കൂര്‍ ചൂടാറാതിരിക്കും. ഇതിന് പ്രത്യേകം തയ്യാറാക്കിയ സ്മാര്‍ട്ട് ബാഗ് ഭക്ഷണ സമയത്ത് ചെറിയ മേശ വിരിയായുപയോഗിക്കാം. 2500 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: