കൊച്ചി: കെഎസ്ഐഡിസിയുടെ കാക്കനാട് ബിസിനസ്സ് ഇന്‍കുബേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സൈബോ ട്രാക്കിംഗ് സൊല്യൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന് നെതര്‍ലാന്‍ഡ് ആസ്ഥാനമായ ഗ്രാസ്ഹോപ്പേര്സ് ഗ്രൂപ്പിന്റെ നിക്ഷേപം ലഭിച്ചു. രാജ്യത്തുടനീളം സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് സ്ഥാപനത്തിന് ധനസഹായം ലഭ്യമായിരിക്കുന്നത്.
ജിപിഎസ് സംവിധാനം ഉപയോഗിച്ച് ലൊക്കേഷന്‍ ട്രാക്കിങ്ങിലൂടെ ഫീല്‍ഡ് എക്സിക്യൂട്ടീവുമാരെ യഥാസമയം നിരീക്ഷിക്കാനും ട്രാക്കു ചെയ്യുന്നതിനും നിയന്ത്രിക്കാനും വേണ്ടിയുള്ള ആപ്ലിക്കേഷന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് വില്പന സേവനമേഖലകളിലാണ്. ഡാറ്റ ഡിജിറ്റൈസേഷന് വഴി ക്ലെറിക്കല്‍ ജോലികള്‍ കുറക്കാന്‍ സഹായിക്കുന്ന ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണിലാണ് ലഭ്യമാകുന്നത്. പ്രതിമാസം 399 രൂപയാണ് ചെലവ്. സാസ് പ്ലാറ്റ്ഫോമിലുള്ള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
സംസ്ഥാനത്തെ 31 ഇന്നൊവേറ്റീവ് സ്റ്റാര്ട്ട്അപ്പുകള്ക്കായി 6.23 കോടിരൂപ സീഡ് ഫണ്ടായി കെഎസ്ഐഡിസി അനുവദിച്ചിട്ടുണ്ടെന്ന് കെഎസ്ഐഡിസി എം.ഡി. ഡോ. എം.ബീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: