തിരുനെല്ലി : ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി തിരുനെല്ലി പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. ്യുഈ ആവശ്യമുന്നയിച്ച് നാളെ തൃശ്ശിലേരി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തും. കണ്വെന്ഷന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
ഇരുമട്ടൂര്‍ കുഞ്ഞാമന്, കേശവനുണ്ണി, കണ്ണന് കണിയാരം, പ്രദീപന്, രതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
തിരുനെല്ലി പഞ്ചായത്ത് ഭാരവാഹികളായി കൊടുകുളം ഉണ്ണി കൃഷ്ണന് (പ്രസിഡന്റ്), രതീഷ് ബാബു പി.സി., റജി തൃശ്ശിലേരി (വൈസ് പ്രസിഡന്റുമാര്‍), പ്രദീപന് തോല്‍പ്പെട്ടി (ജനറല്‍ സെക്രട്ടറി), സരിത്ത് തൃശ്ശിലേരി, സുനിത തിരുനെല്ലി (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: