കല്‍പ്പറ്റ : ലോറിയില്‍ എത്തിച്ച് ആശുപത്രിമാലിന്യം വനപാതയോരത്ത് തള്ളി.ഞായറാഴ്ച വൈകിട്ട് 4മണിയോടെയാണ് സംഭവം.ദേയീപാത 212 കടന്നുപോകുന്ന നായ്ക്കട്ടിക്ക് സമീപം വനത്തോട് ചേര്‍ന്നാണ് മാലിന്യം തള്ളിയത്.സംഭവുമായി ബന്ധപെട്ട് തെലുങ്കാന സ്വദേശികളായ അട്ലൂരി ശിവസതീഷ്(25)വിഷ്ണു(22)പഞ്ചാബ് സ ഗുരുദാസ്പൂര്‍ സ്വദാശികളായ ബല്വന്ദ്സിംഗ്(33)ഗുരുനാംസിംഗ്(24)ജോണ്‍(20)എന്നിവരെയും മാലിന്യം കയറ്റിവന്ന് രണ്ട് ലോറികളും പോലീസ് കസ്റ്റഡിയിലെടുത്തു. വലിയചാക്കുകളിലാക്കി രണ്ട് ലോറികളിലാക്കിയാണ് ആശുപത്രി മാലിന്യം കൊണ്ടുവന്നത്.നായ്ക്കട്ടിക്ക് സമീപം ചിത്രാക്കരയിലാണ് മാലിന്യം തള്ളിയത്.മാലിന്യം തള്ളിയതോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് ഉണ്ടായത്.ഇതുവഴി പോയ രണ്ട് കാല്‍നടയാത്രക്കാരാണ് മാലിന്യം തള്ളുന്നത് കണ്ടത്.തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിരിക്കുകയായിരുന്നു.സംഭവം അറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി.ഇതിനിടെ ഒരു ലോറി മാലിന്യം ഇറക്കി ബത്തേരി ഭാഗത്തേക്ക് പോയി.ഇതറിഞ്ഞ നാട്ടുകാര്‍ ഇരുചക്രവാഹനത്തില്‍ പിന്തുടര്ന്ന് പിടികൂടിയാണ് ലോറിയും ഡ്രൈവറേയും ക്ലീനറേയും പോലീസിലേല്‍പ്പിച്ചത്.
സംഭവം അറിഞ്ഞ് ജനപ്രതിനിധികള്‍ പോലീസ്,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. മാലിന്യം ഇറക്കികൊണ്ടിരുന്ന രണ്ടാമത്തെ ലോറിയിലെ ഡ്രൈവറേയും സഹായിയേയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പൊതുജനാരോഗ്യത്തിന്നും വന്യമൃഗങ്ങള്‍ക്കും ദോഷകരമാകുന്ന ആശുപത്രി മാലിന്യം തള്ളിയെതിനെതിരെശ്ക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.മാലിന്യം എവിടെനിന്നാണൊ എത്തിച്ചത് അവിടെതന്നെ കൊണ്ടുപോയി തള്ളണം എന്ന ആവശ്യമാണ് ജനങ്ങള്‍ ഒന്നടങ്കം അധികൃതരോട് ഉന്നയിച്ച്ത്.തുടര്‍ന്ന് തല്ക്കാലം മാലിന്യം കൊണ്ടുവന്ന് ലോറികളില്‍ തന്നെ ജെ.സി.ബി ഉപയോഗിച്ച് കയറ്റി.അതേ സമയം ആശപിത്രിമാലിന്യം കയറ്റിവന്ന ലോറികള്‍ ആദ്യം അതിര്‍ത്തിയലെ നാല് ചെക്ക്പോസ്റ്റുകള്‍ കടന്ന് കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുമ്പോള്‍ മൂലഹള്ളയില്‍ വെച്ച് കര്‍ണ്ണാടക ചെക്ക് പോസ്റ്റ് അധികൃതരാണ് ലോറികള്‍ മടക്കി അയച്ചത്.രണ് ലോറികളും വീണ്ടും അതിര്ത്തിയിലെചെക്ക്പോസ്റ്റ്മറികടന്നാണ് വനാതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ദേശിയപാതയോരത്ത് തള്ളിയത്.ഇതിനെതിരെ ചെക്ക്പോസ്റ്റ അധികൃതര്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: